ട്രാക്ടർ മറിഞ്ഞ് വന്‍ അപകടം; പിഞ്ചുകുഞ്ഞു ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

ബെംഗളൂരു: കൊപ്പല്‍ ജില്ലയിലെ മുനിറാബാദിൽ ട്രാക്ടർ മറിഞ്ഞ് പിഞ്ചുകുഞ്ഞു ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. വിജയനഗര ജില്ലയിലെ കുഡ്‌ലിഗി മർലയാനഹള്ളി സ്വദേശികളായ കെഞ്ചപ്പ (35), മഹാന്തേഷ് (18), ഭരത് (1), സവിത (12), മാരേഷ്, ഗൗരമ്മ എന്നിവരാണ് മരിച്ചത്. ദാവൺഗരെയിലെ സന്ദൂരിൽ നിന്ന് ഹൂളിഗമ്മ ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.

തുംഗഭദ്ര ഡാമിന് സമീപം റോഡിലെ വലിയൊരു തിട്ടയിൽ (ഉയരമുള്ള ഭാഗം) നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാക്ടർ താഴേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ കുട്ടികളടക്കം 19 പേരാണ് ട്രാക്ടറിലുണ്ടായിരുന്നത്. പരുക്കേറ്റ 13 പേരെ ഹോസ്പേട്ടിലെയും കൊപ്ലയിലേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ചിലരുടെ പരുക്ക് അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടസ്ഥലത്ത് ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഹോസ്‌പെട്ടിലെ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊപ്പൽ പോലീസ് സൂപ്രണ്ട് (എസ്‌പി) എൽ അരസിദ്ദി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് പരുക്കേറ്റവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
SUMMARY: Tractor overturns in accident; Six members of a family, including a one-year-old, die

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനങ്ങളുമായി വിജയ്; കുടുംബങ്ങള്‍ക്ക് മൂന്ന് സിലിണ്ടറുകള്‍ സൗജന്യം

ചെന്നൈ: തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍...

റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ വന്‍ പ്രതിഷേധം: പാലക്കാട് ഡിവിഷന്‍ ഓഫീസ് ഉപരോധിച്ച്‌ ഡി.വൈ.എഫ്.ഐ

പാലക്കാട്: റെയില്‍‌വേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ...

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മർദിച്ച സംഭവത്തില്‍ മുഖ്യപ്രതി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു, തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

Related Articles

Popular Categories