വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ – ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്കു നീട്ടി. യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന രണ്ട് ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ നീട്ടുന്നതിനു ധാരണയായത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നാളെയാണ് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കാനിരുന്നത്. .
മേയ് 29ന് പെന്റഗണിൽ ഇസ്രായേലി, ലബനൻ സൈനിക പ്രതിനിധികളുമായി വീണ്ടും ചർച്ച നടക്കുമെന്നും പിഗോട്ട് അറിയിച്ചു. ഈ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വത സമാധാനം, പരസ്പര പരമാധികാരം, പ്രദേശിക സമഗ്രത, പൂർണമായ അംഗീകരിക്കൽ, അതിർത്തിയിലെ സുരക്ഷ സ്ഥാപിക്കൽ തുടങ്ങിയവ മുന്നോട്ടു കൊണ്ടുപോകുമെന്നു പ്രതീക്ഷിക്കുന്നെന്ന് ടോമി പിഗോട്ട് സമൂഹമാധ്യമത്തിൽ കുറിച്ചു.
SUMMARY: Israel-Lebanon ceasefire; Agreement to extend for another 45 days
















