ബിഗ് ബജറ്റ് ചിത്രവുമായി മോഹൻലാലും ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും; ക്യാമറ ഷൈജു ഖാലിദ്

കൊച്ചി: മോഹൻലാലും ഹിറ്റ് സംവിധായകൻ ചിദംബരവും ഒന്നിക്കുന്നു. തരുൺ മൂർത്തി, പ്രിയദർശൻ, ദിലീഷ് പോത്തൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾക്ക് പിന്നാലെയാണ് മോഹൻലാലിന്റെ വമ്പൻ പ്രൊജക്റ്റുകളുടെ പട്ടികയിലേക്ക് ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഫെയിം ചിദംബരവും എത്തുന്നത്. വൻ ക്യാൻവാസിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ഛായാഗ്രാഹകൻ ഷൈജു ഖാലിദാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

അതേസമയം, ചിദംബരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘ബാലൻ’ ജൂൺ 19-ന് തിയേറ്ററുകളിലെത്തും. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ തരംഗ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ രചന നിർവ്വഹിക്കുന്ന ‘ബാലൻ’ പൂർണ്ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ഒരുക്കുന്നത്. എഴുത്തുകാരൻ ടി. ചാണ്ടിയുടെ കൊച്ചുമകൻ സതീഷ് ഫെന്നിന്റെ ഭാര്യ ഷൈലജ ദേശായി ഫെൻ നേതൃത്വം നൽകുന്ന ‘തെസ്പിയൻ ഫിലിംസും’, തമിഴിൽ വിജയ്‌യുടെ ‘ജനനായകൻ’, യഷിന്റെ ‘ടോക്സിക്’ എന്നീ വമ്പൻ ചിത്രങ്ങൾ നിർമ്മിക്കുന്ന ‘കെ.വി.എൻ പ്രൊഡക്ഷൻസും’ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
SUMMARY: Mohanlal and ‘Manjumal Boys’ director Chidambaram with a big budget film.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ...

‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ് ; രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ പറഞ്ഞാല്‍ കലാപാഹ്വാനം’: സര്‍ക്കാരിനെതിരെ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസ് എടുത്തതിനെ വിമർശിച്ച്‌ ബിജെപി...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ സ്വർണവിലയില്‍ നേരിയ വർധന. 22...

ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്...

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

Related Articles

Popular Categories