വി ഡി സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചു; 21 അംഗ മന്ത്രിസഭയില്‍ രണ്ട് വനിതകള്‍

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറിന് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറിയ ശേഷമാണ് വി ഡി സതീശൻ വാർത്താസമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയത്.

20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ എടുത്ത മന്ത്രിസഭ ആണ് ഇതെന്ന് വി ഡി സതീശൻ പറഞ്ഞു. യോഗ്യതയുള്ള 63 പേരുണ്ട്. എന്നാല്‍ കുറെയധികം പേരെ പരിഗണിക്കാനായിട്ടില്ല. പല മാനദണ്ഡങ്ങള്‍ വച്ച്‌ നിശ്ചയിക്കുമ്പോള്‍ ഉള്ള പരിമിതികളാണ് ഇത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം കൂടി ആലോചിച്ചാണ് മന്ത്രിമാരെ തീരുമാനിച്ചത്. എഐസിസി അംഗീകാരത്തോടെയാണ് പട്ടിക തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, എപി അനില്‍ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, പി കെ ബഷീർ, കെ എം ഷാജി, അബ്ദുള്‍ ഗഫൂർ, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവർ മാതൃസഭയില്‍ ഉണ്ടാകും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആവുകയും ഷാനിമോള്‍ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ ആവുകയും ചെയ്യും. ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിനാണ്. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് അത് പ്രഖ്യാപിക്കും. വകുപ്പുകള്‍ നാളെ ഗവർണറുടെ അംഗീകാരത്തോടെ പ്രഖ്യാപിക്കും എന്നും അദ്ദേഹം പറഞ്ഞു.

SUMMARY: VD Satheesan announces ministers; Two women in 21-member cabinet

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ സ്വർണവിലയില്‍ നേരിയ വർധന. 22...

ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്...

ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച്‌ വീണ് ബൈക്ക്...

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം പാർക്കിങ് നിയന്ത്രണം

ബെംഗളൂരു: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി...

കെ.ആർ.എസ് അണക്കെട്ടിൽ കാവേരി ആരതിക്ക് തുടക്കം

ബെംഗളൂരു: കർണാടകയിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിന് സമീപമുള്ള ബൃന്ദാവൻ ഗാർഡൻസിൽ കാവേരി...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

നെലമംഗലയിൽ ലോറി ബൈക്കിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–ബണ്ട്വാൾ ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു....

Related Articles

Popular Categories