കോഴിക്കോട് ഇടിമിന്നലേറ്റ് ഒരു മരണം; നാലുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ ആണ് മരിച്ചത്. വൈകിട്ടോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലുപേർക്ക് മിന്നലേറ്റു. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പുതുപ്പാടി മലോറം നെരൂക്കുംചാൽ പുത്തൻപീടികയിൽ സാബിത, വഹീത എന്നിവർക്കും ചമൽ എട്ടേക്കറിൽ ഇന്ദുലേഖ, ചക്കിക്കാവ് കുണ്ടോത്ത് അംബിക എന്നിവർക്കുമാണ് മിന്നലേറ്റത്. നാല് പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജെയ്സണിൻ്റെ മൃതദേഹം മുക്കത്തെ കെ.എം.സി.ടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

നാളെ മുതൽ 21 വരെ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മദ്ധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.

SUMMARY: One dead, four injured in lightning strike in Kozhikode

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടക മുൻമന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻവിദ്യാഭ്യാസമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.സി. നാഗേഷ് (67)...

ഓണത്തിരക്ക്; ബെംഗളൂരുവിലേക്ക് അടക്കമുള്ള കേരള ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കേരള ആര്‍ടിസി....

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

ബെംഗളൂരു:ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയ സ്പെഷ്യൽ ബസുകൾ...

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ഗതാഗതക്കുരുക്കില്‍ നിന്ന് ആശ്വാസം; യശ്വന്ത്പുര മുതൽ കെ.ആർ. പുര വരെ 28 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പ്രധാന പദ്ധതിയായി യശ്വന്ത്പുര മത്തിക്കരെ ക്രോസിൽ...

കുട്ടികൾ ‘ടോക്‌സിക്’ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത്: മുന്നറിയിപ്പുമായി യഷ്

ബെംഗളൂരു: തന്റെ ഏറ്റവും പുതിയ ചിത്രമായ 'ടോക്‌സിക്' കുട്ടികള്‍ കാണരുതെന്ന് നടന്‍...

വിദ്വേഷ പ്രസംഗക്കേസ്; മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട്

കൊൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ സമൻസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ്...

Related Articles

Popular Categories