തമിഴ്‌നാട്ടിൽ നായയ്ക്ക് നൽകാനായി വച്ചിരുന്ന പഴകിയ കോഴിക്കറി കഴിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം; ഇളയ സഹോദരി ഗുരുതര നിലയില്‍

ചെന്നൈ: മാതാപിതാക്കള്‍ വളര്‍ത്തു നായയ്ക്ക് നല്‍കാന്‍ വച്ചിരുന്ന പഴകിയ ചിക്കന്‍കറി കഴിച്ച മൂന്നു വയസ്സുകാരിക്കു ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്പൂരിലാണ് സംഭവം. ഒരു വയസ്സുകാരിയായ ഇളയ സഹോദരി ഗുരുതര നിലയില്‍ ചികില്‍സയിലാണ്. തെങ്ങുകയറ്റ തൊഴിലാളിയായ സതീഷ് ശ്രേയ ദമ്പതികളുടെ മകള്‍ ഭൂമികയാണു മരിച്ചത്.

കഴിഞ്ഞ 10നു വീട്ടിലുണ്ടാക്കിയ ചിക്കന്‍കറിയുടെ ബാക്കി ഭാഗം രണ്ടു ദിവസത്തിനു ശേഷം നായ്ക്കള്‍ക്കു നല്‍കാനായി മാറ്റി വച്ചിരുന്നു. വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഭൂമികയും അവളുടെ ഒരു വയസ്സുള്ള അനിയത്തി രേണുകയും അറിയാതെ ഈ ഭക്ഷണം എടുത്തു കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരു കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടികളെ ചികിത്സയ്ക്കായി ആമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഭൂമികയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഭൂമിക വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.

സംഭവത്തെത്തുടർന്ന് ആമ്പൂർ റൂറൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Three-year-old girl dies after eating stale chicken curry meant for dog in Tamil Nadu; younger sister in critical condition

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; കൊടും ഭീകരനെയും സഹായിയെയും വധിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ...

സ്വത്തുതർക്കം: കോ​ഴി​ക്കോ​ട് മ​ദ്യ​ല​ഹ​രി​യി​ൽ ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

കോഴിക്കോട്: കോ​ഴി​ക്കോ​ട് കൊടുവള്ളിയില്‍ അനിയനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി. കറത്തമ്മല്‍ സ്വദേശി പ്രസാദാണ്...

നീറ്റ്-പി.ജി ആഗസ്റ്റ് 30ന്; ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷ ആഗസ്റ്റ് 30ന് നടത്തുമെന്ന് നാഷനൽ...

മ​ഴ തു​ട​രും; കേരളത്തില്‍ മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നും മ​ഴ തു​ട​രും. മൂ​ന്ന് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് കേ​ന്ദ്ര...

ത്രിലോചന അരങ്ങേറ്റം ഇന്ന്

ബെംഗളൂരു:  രുദ്രാക്ഷം സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറൽ സംഘടിപ്പിക്കുന്ന ത്രിലോചന...

ജി. പരമേശ്വരയ്ക്കെതിരെ അപകീർത്തി വിഡിയോ; യുട്യൂബർ അറസ്റ്റിൽ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ജി.പരമേശ്വര, തുമക്കൂരു ജില്ലാ കലക്ടർ ശുഭ കല്യാൺ എന്നിവർക്കെതിരെ...

ബിഎംടിസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റിന് കണ്ടക്ടറുടെ മൊബൈലിലെ ക്യു.ആർ. കോഡ് സ്‌കാൻ ചെയ്‌ത്‌ പണമടയ്ക്കരുത്, ഇ.ടി.എം. ക്യു.ആർ. കോഡിലൂടെ മാത്രം

ബെംഗളൂരു: ബിഎംടിസി ബസുകളിൽ യു.പി.ഐ. പെയ്കന്റുകൾ കണ്ടക്ടറുടെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിലൂടെ...

കുദ്രെമുഖിലെ ട്രെക്കിങ് പാതകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കുദ്രെമുഖ് ഡിവിഷനു കീഴിലെ 4 ട്രെക്കിങ് പാതകളിൽ നിയന്ത്രണം. കുദ്രെമുഖ്,...

Related Articles

Popular Categories