ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ മല്ലേശ്വരം സോണ്‍ വനിതാ വിഭാഗം സംഘടിപ്പിച്ച മാതൃദിനാഘോഷം രാജാജിനഗറിലെ ആശ്രയ സേവാ ട്രസ്റ്റ് ഓള്‍ഡേജ് ഹോമില്‍ നടന്നു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ സുധാ സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്തേവാസികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റു വിവിധ സാധനങ്ങളും വിതരണം ചെയ്തു.
സോണ്‍ വനിതാ വിഭാഗംവൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന പുഷ്പരാജ്, കണ്‍വീനര്‍ തങ്കമണി നാരായണന്‍, പ്രോഗ്രാം കണ്‍വീനര്‍ ബിനി പോള്‍, പ്രസന്ന എസ് നായര്‍, ശോഭന സി, സംഗീതശ്രീകുമാര്‍, വിദ്യാ ബാലകൃഷ്ണന്‍, സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍, കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, എം ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: Kerala Samajam Mother’s Day Celebration
















