‘ടീം വി.ഡി. സതീശന്‍’ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അവിസ്മരണീയ വിജയത്തിനു ശേഷം  വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് 21 അംഗ മന്ത്രിസഭ ഇന്നുരാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സെക്രട്ടേറിയറ്റിനുപിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലെ കൂറ്റൻവേദിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.

സത്യപ്രതിജ്‌ഞയ്‌ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ലോക്‌ഭവനിൽ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കും. തുടർന്ന്‌ സെക്രട്ടറിയറ്റിൽ മന്ത്രിസഭയുടെ ആദ്യ യോഗം ചേരും. സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി, കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി, ഹിമാചൽപ്രദേശ്‌ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ്‌ സുഖു, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയൻ, വിവിധ കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

മുഖ്യമന്ത്രിയടക്കമുള്ള 21 മന്ത്രിമാരുടെയും പട്ടിക ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ലോക്ഭവനിലെത്തി വി.ഡി. സതീശൻ കൈമാറി. ഘടകകക്ഷികളുമായുള്ള നീണ്ട ചർച്ചകൾക്കും ഗ്രൂപ്പ് സമവാക്യങ്ങൾക്കും ഒടുവിലാണ് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള പട്ടിക തയ്യാറാക്കിയത്. കോൺഗ്രസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ്, കെഡിപി എന്നീ കക്ഷികൾക്കെല്ലാം മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്.

മുഖ്യമന്ത്രി ഉൾപ്പെടെ14 പേർ പുതുമുഖങ്ങളാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നു രണ്ട് പേരുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ പതിനൊന്നു പേരാണ് കോൺഗ്രസിൽ നിന്നുള്ളത്. ഒമ്പത് അംഗങ്ങളുള്ള ഈഴവ സമുദായത്തിന് ലഭിച്ചത് മൂന്ന് മന്ത്രി സ്ഥാനങ്ങൾ മാത്രം. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സ്പീക്കർ. ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ. രണ്ടാം കേരള നിയമസഭയിൽ എ.നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കർ പദവി വഹിച്ച ശേഷം ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ വരുന്നത്.

മ​ന്ത്രി​മാ​രും​ ​ സാധ്യതാ വകുപ്പും

​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​(​മു​ഖ്യ​മ​ന്ത്രി​)​ ​-​ ​ധ​നം,​ ​തു​റ​മു​ഖം,​ ​നി​യ​മം,​ ​പൊ​തു​ഭ​ര​ണം
​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​-​ ​ആ​ഭ്യ​ന്ത​രം,​ ​വി​ജി​ല​ൻ​സ്
​ ​പി.​കെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​-​ ​വ്യ​വ​സാ​യം,​ ​ഐ.​ടി,​ ​ഹ​ജ്ജ്,​ ​വ​ഖ​ഫ്
​ ​സി.​പി.​ ​ജോ​ൺ​ ​-​ ​ഗ​താ​ഗ​തം
​ ​മോ​ൻ​സ് ​ജോ​സ​ഫ് ​-​ ​ജ​ല​വി​ഭ​വം
​ ​കെ.​ ​മു​ര​ളീ​ധ​ര​ൻ​ ​-​ ​വൈ​ദ്യു​തി
​ ​സ​ണ്ണി​ ​ജോ​സ​ഫ് ​-​ ​റ​വ​ന്യു
​ ​ഷി​ബു​ ​ബേ​ബി​ ​ജോ​ൺ​ ​-​ ​തൊ​ഴിൽ
​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​-​ ​ഭ​ക്ഷ്യം
​ ​എ.​പി.​ ​അ​നി​ൽ​കു​മാ​ർ​ ​-​ ​ആ​രോ​ഗ്യം
​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥ് ​-​ ​ടൂ​റി​സം,​ ​സാം​സ്‌​കാ​രി​കം
​ ​എം.​ ​ലി​ജു​ ​-​ ​എ​ക്‌​സൈ​സ്
​ ​പി.​കെ.​ ​ബ​ഷീ​ർ​ ​-​ ​പൊ​തു​മ​രാ​മ​ത്ത്
​ ​എ​ൻ.​ ​ഷം​സു​ദ്ദീ​ൻ​ ​-​ ​വി​ദ്യാ​ഭ്യാ​സം
​ ​കെ.​എം.​ ​ഷാ​ജി​ ​-​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണം
​ ​ടി.​ ​സി​ദ്ദി​ഖ് ​-​ ​വ​നം
​ ​ബി​ന്ദു​ ​കൃ​ഷ്ണ​ ​-​ ​വ​നി​ത,​ ​ശി​ശു​ക്ഷേ​മ​ ​വ​കു​പ്പ്
​ ​ഒ.​ജെ.​ ​ജ​നീ​ഷ് ​-​ ​യു​വ​ജ​ന​ക്ഷേ​മം
​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​-​ ​(​വ​കു​പ്പ് ​തീ​രു​മാ​ന​മാ​യി​ല്ല)
​ ​കെ.​എ.​ ​തു​ള​സി​ ​-​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​വ​കു​പ്പ്
​ ​വി.​ഇ.​ ​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ​ ​-​ ​ഫി​ഷ​റീ​സ്‌

SUMMARY: ‘Team V.D. Satheesan’; Chief Minister and 20 ministers to take office today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ...

200-ലധികം സെഷനുകള്‍, 400-ലധികം എഴുത്തുകാര്‍; ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പ് നാളെ മുതൽ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന്...

കെനിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

നയ്‌റോബി: കെനിയയില്‍ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു...

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ...

മൈസൂരു ദസറയില്‍ സ്വർണരഥമേറ്റാൻ ഇത്തവണ  അഭിമന്യുവില്ല

ബെംഗളൂരു: മൈസൂരു ദസറയുടെ ജംബു സവാരിയിൽ ചാമുണ്ഡി ദേവിയുടെ വിഗ്രഹവുമേന്തിയുള്ള സ്വർണരഥമേറ്റാൻ...

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരുവില്‍ ചാറ്റൽമഴക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തീരദേശ...

കർണാടക മുൻമന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻവിദ്യാഭ്യാസമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.സി. നാഗേഷ് (67)...

ഓണത്തിരക്ക്; ബെംഗളൂരുവിലേക്ക് അടക്കമുള്ള കേരള ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തിരക്ക് പരിഗണിച്ച് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി കേരള ആര്‍ടിസി....

Related Articles

Popular Categories