59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം; ടിവികെ സർക്കാരിൽ കോൺഗ്രസിന് രണ്ട് മന്ത്രിമാർ  

ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സർക്കാരിലേക്ക് കോൺ​ഗ്രസ്. കോൺ​ഗ്രസിന്റെ മന്ത്രിമാരെ നിശ്ചയിച്ചു. എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവർ മന്ത്രിമാരാകും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ ഇവർ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 59 വർഷത്തിന് ശേഷമാണ് തമിഴ് നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിയ്ക്കുന്നത്. 1967ന് ശേഷമാണ് കോൺ​ഗ്രസിന് തമിഴ്നാട്ടിൽ മന്ത്രിസ്ഥാനം ലഭിക്കുന്നത്.

മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി കെ സി വേണുഗോപാൽ എക്‌സിലെ കുറിപ്പിൽ അറിയിച്ചു. ‘ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ്’. കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു

കോൺഗ്രസ്, മുസ്ലിം ലീഗ്, വിസികെ പാർട്ടികളെ മന്ത്രിസഭയിലേയ്ക്ക് ടിവികെ ക്ഷണിച്ചിരുന്നു. പാർട്ടിയുടെ ഉന്നതതല യോഗം വിളിച്ച് തീരുമാനമെടുക്കുമെന്ന് വിസികെ അറിയിച്ചു. മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. അതേസമയം എഐഎഡിഎംകെ -എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിയ്ക്കുമെന്ന് ഇടത് പാർട്ടികളും വിസികെയും പ്രഖ്യാപിച്ചു. എഐഎഡിഎംകെ മന്ത്രിസഭയിൽ അംഗമാകില്ലെന്ന് വിടുതലൈ സിരുത്തൈകൾ കക്ഷി അധ്യക്ഷൻ തിരുമാവലവൻ പറഞ്ഞു.

മെയ് 10നാണ് ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. സർക്കാരിനെ പിന്തുണക്കുന്ന സഖ്യകക്ഷികൾക്ക് അർഹമായ പരി​ഗണന നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു. കൂടിയാലോചനകൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ തന്നെ പുതിയ മന്ത്രിമാരുടെ പട്ടിക തയാറാക്കുമെന്നാണ് വിവരം
SUMMARY: After 59 years, Congress gets a ministerial berth in Tamil Nadu; Congress has two ministers in the TVK government

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

നഴ്‌സുമാർക്ക് അവസരം; റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം...

ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ട് ഇ​ന്ത്യ​ൻ നാ​വി​ക​രെ കാ​ണാ​താ​യി, അപലപിച്ച് ഇന്ത്യ

ദു​ബാ​യ്: ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ...

കർണാടകയിലെ പിഎസ്‌സി നിയമന തട്ടിപ്പ്; ഭാൽകിയിലെ സഹകരണ സൊസൈറ്റിയിൽ റെയ്ഡ് നടത്തി ഇ.ഡി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ...

Related Articles

Popular Categories