തിരുവനന്തപുരം: തിരുവനന്തപുരം (പൂജപ്പുര) മുതല്‍ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ് റെയില്‍വേ (KHSR) പാതയുടെ ഇടക്കാല റിപ്പോർട്ട് ഡല്‍ഹി മെട്രോ റെയില്‍ കോർപ്പറേഷൻ (DMRC) കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും സമർപ്പിച്ചു. തിരുവനന്തപുരം മുതല്‍ കണ്ണൂർ വരെ 473.20 കിലോമീറ്ററാണ് പാതയുടെ നീളം.
ഹൈസ്പീഡ് റെയിലിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്താൻ വെറും 3 മണിക്കൂറും 30 മിനിറ്റും മാത്രം മതിയാകുമെന്നാണ് പദ്ധതിയുടെ എറ്റവും വലിയ പ്രത്യേകത. ആകെ 23 സ്റ്റേഷനുകളാണ് തിരുവനന്തപുരം-കണ്ണൂർ ഹൈസ്പീഡ് റെയില്‍വേ പദ്ധതിയിലുണ്ടാവുക.
SUMMARY: High-speed rail: 23 stations including Pathanamthitta and Malappuram
















