ചെന്നൈ: ആറു വര്‍ഷത്തെ ബിജെപി ജീവിതത്തിന് തിരശീലയിട്ട് കെ അണ്ണാമലൈ. രാജി വെക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന് കൈമാറി. ഇന്നലെ ഡല്‍ഹിയിലെത്തിയ അണ്ണാമലൈ പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം.
കൂടിക്കാഴ്ചയിലും ബിജെപിയില്‍ തന്നെ തുടരണമെന്ന ആവശ്യം ബിജെപി നേതാക്കള്‍ ഉന്നയിച്ചുവെങ്കിലും തന്നെ പോവാന്‍ അനുവദിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ ആവശ്യം. ആദ്യമായി പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് ബിജെപി, തനിക്ക് നല്‍കിയ അവസരത്തിന് നന്ദി അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹിയില്‍ എത്തി നേതാക്കളെ കണ്ടതെന്നും അണ്ണാമലൈ വ്യക്തമാക്കി.
ബിജെപിയില്‍ നിന്നും പുറത്തു വന്ന ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അണ്ണാമലൈയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. അങ്ങനെയാണെങ്കില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയൊരു രാഷ്ട്രീയ കക്ഷിയുടെ കൂടെ ഉദയമാകും.
SUMMARY: Annamalai resigns from BJP
















