കണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍; ഉള്ളില്‍ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങള്‍

കണ്ണൂർ: കണ്ണൂർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആഡംബര കാർ പൂർണ്ണമായും അടിച്ച്‌ തകർത്ത നിലയില്‍ കണ്ടെത്തി. കെഎല്‍.58 എഎല്‍-2059 രജിസ്ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ദുരൂഹമായ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ മുൻഭാഗം ആയുധങ്ങള്‍ ഉപയോഗിച്ച്‌ ഇടിച്ചുതകർത്ത നിലയിലും വശങ്ങളിലെ ഡോറുകള്‍ തുറന്നിട്ട അവസ്ഥയിലുമാണ്.

കാറിനകത്ത് ചോരയൊഴുകി കട്ടപിടിച്ച നിലയില്‍ കണ്ടെത്തിയത് വലിയൊരു അക്രമം നടന്നിട്ടുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. കാറിനകത്തുണ്ടായിരുന്ന സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും പരിസരത്തേക്ക് വാരിവലിച്ച്‌ പുറത്തിട്ട നിലയിലാണ്. ഇന്ന് രാവിലെ പ്രദേശത്ത് പ്രഭാതനടത്തത്തിന് ഇറങ്ങിയ നാട്ടുകാരാണ് ആളൊഴിഞ്ഞ പറമ്പില്‍ കാർ തകർത്ത നിലയിലും സാധനങ്ങള്‍ റോഡരികില്‍ ചിതറിക്കിടക്കുന്നതായും ആദ്യം കണ്ടത്. തുടർന്ന് പരിസരവാസികള്‍ ഉടനടി ലോക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഇത്തരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാർ സ്വർണവില്‍പ്പനക്കാരനായ അശോക് യശ്വന്തിന്റേതെന്നാണ് പോലീസ് പറയുന്നത്. മഹാരാഷ്ട സ്വാദേശിയായ ഇയാള്‍ ഏറെ നാളായി തലശേരിയില്‍ താമസിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ചാ ശ്രമം നടന്നതാണോ എന്നാണ് പോലീസിന്റെ സംശയം.

SUMMARY: Car found in mysterious circumstances in Kannur;

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

Related Articles

Popular Categories