നോയിഡയില്‍ 28 നില കെട്ടിടത്തില്‍ വൻ തീപിടിത്തം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയില്‍ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ ‘ഐവി കൗണ്ടി’ എന്ന ആഡംബര പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റിലും, സെക്ടർ 52-ലെ ഒരു പേയിംഗ് ഗസ്റ്റ് താമസകേന്ദ്രത്തിലുമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും പോലീസും ചേർന്ന് തീയണച്ചു. രണ്ടിടത്തും ആളപായമോ ആർക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

രാവിലെ ഏഴരയോടെയാണ് 28 നിലകളുള്ള ഐവി കൗണ്ടി കെട്ടിട സമുച്ചയത്തിന്റെ പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടായത്. തീ അതിവേഗം പടർന്നു. ആകാശത്തേക്ക് കറുത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി. അഗ്നിശമനസേനാ വിഭാഗം ഫ്ലാറ്റിനുള്ളില്‍ കുടുങ്ങിപ്പോയ ദമ്പതികളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. മുൻകരുതലെന്ന നിലയില്‍ ഈ ടവറിലെ മുഴുവൻ താമസക്കാരെയും ഗോവണി വഴി പുറത്തിറക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

എസിയിലെ തകരാറോ, പൂജാമുറിയില്‍ നിന്നോ തീപടർന്നാതാകാമെന്നാണ് നിഗമനം. ഐവി കൗണ്ടിയിലെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തൊട്ടടുത്തുള്ള സെക്ടർ 52 ശതാബ്ദി വിഹാറിലെ ഒരു വാണിജ്യ സമുച്ചയത്തില്‍ തീപിടിത്തമുണ്ടായതായി അഗ്നിശമനസേനയ്ക്ക് വിവരം ലഭിക്കുന്നത്. താഴത്തെ നിലയില്‍ റെസ്റ്റോറന്റും മുകളിലത്തെ നിലകളില്‍ പിജിയും പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു ഇത്.

അതിവേഗം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന 15 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. റെസ്റ്റോറന്റിലെ ഫ്രീസറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്.

SUMMARY: Massive fire breaks out in 28-storey building in Noida

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

Related Articles

Popular Categories