ബി.ജെ.പി വിട്ടതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അണ്ണാമലൈ

ചെന്നൈ: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കെ. അണ്ണാമലൈ. ദേശീയ പാർട്ടികൾ തമിഴ്നാടിന് മനസിലാകുന്ന ഭാഷ സംസാരിക്കുന്നില്ല. ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച ആറ് വർഷം സുപ്രധാന അവസരമായും പഠനാനുഭവമായും ഞാൻ കണക്കാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിക്ക് ശേഷം മാദ്ധ്യമങ്ങൾക്ക് നൽകിയ വീഡിയോയിലൂടെയാണ് അണ്ണാമലൈയുടെ പ്രതികരണം. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും അടുത്ത ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

“ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് വലിയൊരു കാര്യമാണ്,” പൊതുജീവിതത്തിലെ തന്റെ യാത്രയെക്കുറിച്ച് സംസാരിക്കവേ അണ്ണാമലൈ ഓർമ്മിപ്പിച്ചു. “കഴിഞ്ഞ ആറ് വർഷം ബി.ജെ.പിയിൽ പ്രവർത്തിക്കാൻ സാധിച്ചതിനെ വലിയൊരു അവസരമായും പഠനാനുഭവമായുമാണ് ഞങ്ങൾ കാണുന്നത്.” എന്നാൽ, തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇപ്പോൾ പാർട്ടിയുടെ അതിരുകൾക്കപ്പുറത്തേക്ക് വളർന്നിരിക്കുന്നു എന്ന സൂചനയും അദ്ദേഹം നൽകി. “ഞങ്ങളുടെ ലക്ഷ്യങ്ങൾ ഇപ്പോൾ വളരെ വലുതാണ്. യഥാർത്ഥ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇനി ആവശ്യം,” അണ്ണാമലൈ വ്യക്തമാക്കി.

‘എന്റെ രാഷ്ട്രീയ യാത്രയുടെ തുടക്കത്തിൽ പഠിക്കാനും അനുഭവം നേടാനും വേണ്ടി ഞാൻ വിജയകാന്ത് സ്ഥാപിച്ച പാർട്ടിയിൽ ഒരു ഇന്റേൺ ആയി ചേർന്നു. തുടർന്ന് ഞാൻ എന്റെ പൊതുജീവിതം ബിജെപിയുമായി ചേർന്ന് മുന്നോട്ടുപോയി. ഇന്ന് എനിക്ക് 42 വയസുണ്ട്. കഴിഞ്ഞ 17 വർഷമായി പുതിയൊരു ബദൽ രാഷ്ട്രീയത്തിന് വേണ്ടി പോരാടുകയാണ്. അർത്ഥവത്തായ ഒരു മാറ്റം ഞാൻ ആഗ്രഹിച്ചു. നമ്മുടെ അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഉയർന്നുവരുന്ന രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കാൻ പോകുന്നു. നമുക്ക് തമിഴ്നാടിനെ മുന്നോട്ടുകൊണ്ടുവരണം. ഞാൻ ബിജെപിയിൽ ചേർന്നപ്പോൾ രജനീകാന്ത് എന്നെ നേരിട്ട് അഭിനന്ദിക്കുകയും എന്റെ രാഷ്ട്രീയ യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു’- അണ്ണാമലൈ പറഞ്ഞു. www.wetheleader.org എന്ന വെബ്സൈറ്റും അണ്ണാമലൈ തുറന്നു. തന്നെ പിന്തുണക്കുന്നവർക്ക് ഈ വെബ്സൈറ്റിലൂടെ അംഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
SUMMARY: Annamalai says he will form a new party after leaving BJP

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി...

കോട്ടയത്ത് കൂട്ട ആത്മഹത്യാശ്രമം; അമ്മയും മകളും മരിച്ചു, അച്ഛനും മകനും ഗുരുതരാവസ്ഥയില്‍

കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍...

വെളുത്തേടത്ത് നായർ സമാജം ഭാരവാഹികൾ

ബെംഗളൂരു: ബെംഗളൂരു വെളുത്തേടത്ത് നായർ സമാജം ഭാരവാഹികളായി വി.വി.മുരളി (പ്രസിഡണ്ട്), ശ്രീജ...

ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച്‌ സോനം വാങ്ചുക്; നിരാഹാര സമരം തുടരുന്നു

ഡല്‍ഹി: നീറ്റ് ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതി...

കോഴിക്കോട് യുവാവ് വീട്ടിനുളളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി....

എംബിബിഎസ് കോഴ്‌സിന്റെ ഫീസ് നാലരവര്‍ഷത്തേക്ക് മാത്രം; ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ്....

ലിവ് ഇൻ പങ്കാളിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ

ബെംഗളൂരു: 16-കാരൻ സമപ്രായകാരിയായ കൂട്ടുകാരിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി. ബെംഗളൂരു സൗത്ത് ജില്ലയിലെ...

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരദിവസം കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി...

Related Articles

Popular Categories