തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായി എൻ. ശേഷാദ്രിനാഥ്. ശേഷാദ്രിനാഥനെ നിയമിക്കണമെന്ന് ഗവർണർക്ക് മന്ത്രിസഭയുടെ ശുപാർശ നല്‍കിയിരുന്നു. ഇത് ഗവർണർ അംഗീകരിച്ചതോടെയാണ് നിയമനമായത്.എന്നാല്‍ ശേഷാദ്രിനാഥിനെ നിയമിച്ചതില്‍ കോണ്‍ഗ്രസ് പാർട്ടിക്കുള്ളില്‍ എതിർപ്പുയർന്നിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസായിരുന്നു പ്രധാനമായും എതിർപ്പ് പ്രകടിപ്പിച്ചത്.
എതിർപ്പുകള്‍ നിലനിന്നുവെങ്കിലും ശുപാർശ ഗവർണറുടെ അംഗീകാരത്തിനായി കൈമാറിയതിനാല്‍ തീരുമാനം പുനഃപരിശോധിക്കാൻ സാധ്യത കുറവായിരുന്നു. എൻ.ശേഷാദ്രിനാഥൻ മുൻ ജില്ലാ ജഡ്ജിയാണ്. എ. ഷാജഹാൻ വിരമിച്ച ഒഴിവിലേക്കാണ് പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥന്റെ നിയമനം. എറണാകുളം സ്വദേശിയാണ് എൻ. ശേഷാദ്രിനാഥൻ. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം നിയമനത്തെ എതിർത്തത്.
SUMMARY: N. Seshadrinathan appointed as State Election Commissioner; Governor approves
















