കനത്ത മഴ; വയനാട്ടില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍, നഴ്സറികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയുടെ സൂചനയായി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുൻകരുതല്‍ നടപടിയായി അവധി നല്‍കിയിരിക്കുന്നത്.

അതേസമയം കോഴിക്കോട്ടും ഇന്ന് റെഡ് അലർട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും പുഴകളിലോ മറ്റ് വെള്ളക്കെട്ടുകളിലോ കുളിക്കാനോ ഇറങ്ങാനോ പാടില്ലെന്നും കളക്ടർ കർശന നിർദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ മുൻനിർത്തി അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രികാലങ്ങളിലടക്കമുള്ള അത്യാവശ്യമില്ലാത്ത യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

SUMMARY: Heavy rain: Holiday declared tomorrow for all educational institutions, including professional colleges, in Wayanad.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈല്‍...

മലയാളി ദമ്പതികള്‍ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

ഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്...

മൈസൂരുവിന് സമീപം സ്വകാര്യ ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം 4 പേർ മരിച്ചു.

ബെംഗളൂരു: മൈസൂരു പെരിയപട്ടണയ്ക്ക് സമീപം ബസും ലോറിയും കുട്ടിയിടിച്ച് മലയാളികൾ അടക്കം...

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും വ്ലോഗറുമായ ശിവത്തിൽ അനൂപ്...

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കർഷകരുടെ ഭൂമിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം ആഹ്വാനം ചെയ്ത...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപിയുടെ തിരംഗാ മാർച്ച്‌ ഇന്ന്‌

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ട്‌ സിജെപി ആഹ്വാനം ചെയ്ത...

തുലാവർഷം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന്...

Related Articles

Popular Categories