ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ സുഗതനെ കാപ്പാ ചുമത്തി ജയിലിലടച്ച നടപടി കാപ്പാ ഉപദേശക സമിതിയും ശരിവെച്ചതോടെ ബിജെപി ഭരണസമിതി കടുത്ത പ്രതിസന്ധിയിലേക്ക്. വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കളക്ടറുടെ ഉത്തരവ് പ്രകാരം സുഗതനെ പിടികൂടാനെത്തിയ പോലീസിനെ ബിജെപി അനുയായികള്‍ തടയാൻ ശ്രമിക്കുകയും, തുടർന്ന് എസ്.എച്ച്‌.ഒയ്ക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വരികയും ചെയ്തിരുന്നു. അനുയായികളുടെ ആക്രമണത്തില്‍ പോലീസുകാർക്ക് പരുക്കേല്‍ക്കുക കൂടി ചെയ്തതോടെയാണ് സുഗതനെതിരെ ശക്തമായ നിയമനടപടികളിലേക്ക് അധികൃതർ നീങ്ങിയത്. നിലവിലെ ഉത്തരവനുസരിച്ച്‌ ആറ് മാസത്തേക്ക് സുഗതന് ജയിലില്‍ തന്നെ തുടരേണ്ടി വരും.

ഈ നിർണായക നടപടി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ഭരണത്തെത്തന്നെ ഉലയ്ക്കുന്നതാണ്. സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം പിടിച്ച കോർപ്പറേഷനില്‍ സുഗതന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് അടിയന്തരമായി ജാമ്യം ലഭിച്ചില്ലെങ്കില്‍ സുഗതന് കൗണ്‍സിലർ സ്ഥാനം പൂർണ്ണമായും നഷ്ടമാകും. നിയമപ്രകാരം തുടർച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ കൗണ്‍സിലർ അയോഗ്യനാക്കപ്പെടും.

കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ സുഗതൻ പങ്കെടുത്തിരുന്നില്ല. ഇയാളെ സഹായിക്കാൻ വേണ്ടിയാണ് ബിജെപി നേതൃത്വം പുതിയ കൗണ്‍സില്‍ യോഗങ്ങള്‍ വിളിക്കാത്തതെന്ന കടുത്ത ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയതോടെ കോർപ്പറേഷനില്‍ വലിയ രാഷ്ട്രീയ പുകിലുകളാണ് നടക്കുന്നത്.

SUMMARY: The KAAPA Advisory Board has upheld the six-month detention of BJP Councilor R. Sugathan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത നാളെ മുതല്‍

ബെംഗളൂരു: ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

72-ാമത് നെഹ്റു ട്രോഫി വള്ളംകളി; കന്നി അങ്കത്തില്‍ തന്നെ ജലരാജാവായി അരോമ

ആലപ്പുഴ: ആവേശവും ആവർത്തിക്കാനാവാത്ത ആവേശക്കാഴ്ചകളും നിറഞ്ഞ നെഹ്റു ട്രോഫി വള്ളംകളി 2026-ല്‍...

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം...

പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ട സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി പുഴയില്‍ താഴ്ത്തിയ സംഭവത്തില്‍ ഭർത്താവ്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയം; പുനഃപരിശോധിക്കണമെന്ന് വിഡി സതീശൻ

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍...

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി പോരാട്ടത്തിന് തുടക്കം; മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലില്‍ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. മുഖ്യമന്ത്രി വി...

ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി

തൃശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം....

കൊച്ചി മെട്രോയുടെ പേര് അതേപടി തുടരും; വിശദീകരണവുമായി കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

Related Articles

Popular Categories