ഗതാഗത മന്ത്രിയുടെ വാഹനത്തിന് ഇൻഷുറൻസില്ലെന്ന പ്രചാരണം വ്യാജം; രേഖകള്‍ കൃത്യമെന്ന് എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രി സിപി ജോണ്‍ കാസറഗോഡ് സന്ദർശനത്തിനിടെ ഉപയോഗിച്ച വാഹനത്തിന് ഇൻഷുറൻസും മറ്റ് രേഖകളും ഇല്ലെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) വ്യക്തമാക്കി. മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പാണ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം എത്തിച്ചിരുന്നത്.

പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് വിരുദ്ധമായി വാഹനത്തിന് ആവശ്യമായ എല്ലാ രേഖകളും നിലവിലുണ്ടെന്നും എംവിഡി അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് നല്‍കിയ ഇൻഷുറൻസ് വാഹനത്തിനുണ്ടെന്നും, 2025 മെയ് 18 മുതല്‍ 2027 മെയ് 17 വരെയാണ് ഇൻഷുറൻസിന്റെ കാലാവധിയെന്നും വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിന്റെ (പിയുസി) കാലാവധി 2026 ജൂലൈ 6-ന് അവസാനിച്ചെങ്കിലും, അടുത്ത ദിവസം തന്നെ ജൂലൈ 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വിധം അത് പുതുക്കിയതായും വിശദീകരിച്ചു.

കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് വഴിയുള്ള ഇൻഷുറൻസ് വിവരങ്ങള്‍ കേന്ദ്ര സർക്കാരിന്റെ ‘പരിവാഹൻ’ പോർട്ടലില്‍ പ്രതിഫലിക്കാൻ ചിലപ്പോള്‍ സാങ്കേതിക കാരണങ്ങളാല്‍ കാലതാമസം നേരിടാറുണ്ടെന്നും, ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നും എംവിഡി വ്യക്തമാക്കി.

SUMMARY: Claims that the Transport Minister’s vehicle lacks insurance are false; MVD confirms documents are in order

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം...

പുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ട സംഭവം; ഭര്‍ത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി പുഴയില്‍ താഴ്ത്തിയ സംഭവത്തില്‍ ഭർത്താവ്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയം; പുനഃപരിശോധിക്കണമെന്ന് വിഡി സതീശൻ

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് മംഗളൂരു സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍...

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി പോരാട്ടത്തിന് തുടക്കം; മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലില്‍ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. മുഖ്യമന്ത്രി വി...

ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി

തൃശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം....

കൊച്ചി മെട്രോയുടെ പേര് അതേപടി തുടരും; വിശദീകരണവുമായി കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

അര്‍ജുൻ ആയങ്കിക്ക് ജാമ്യം; മറ്റു കേസുകളില്‍ ജാമ്യം കിട്ടാത്തതിനാല്‍ അര്‍ജുൻ ജയിലില്‍ തുടരും

കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അർജുൻ...

ആര്‍ഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തീരുമാനം പുനഃപരിശോധിച്ച്‌ എം.ജി. സിൻഡിക്കേറ്റ്

കോട്ടയം: മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സില്‍ എസ്.എഫ്.ഐ മുൻ സംസ്ഥാന...

Related Articles

Popular Categories