‘അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടി, മൃതദേഹം ഏറ്റെടുക്കില്ല’: പീഡനക്കൊലയില്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട പ്രതിയുടെ കുടുംബം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബരൂയിപൂരില്‍ 11 വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണത്തില്‍ പ്രതികരണവുമായി പ്രതിയുടെ മാതാവ്. മകന്‍ ചെയ്ത ക്രൂരതക്ക് അര്‍ഹിച്ചത് ലഭിച്ചു എന്നായിരുന്നു പ്രവാഷിന്റെ മാതാവിന്റെ പ്രതികരണം. ‘രണ്ട് പോലീസുകാര്‍ എന്റെ വീട്ടില്‍ വന്നിരുന്നു. അപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. എന്റെ മകന്‍ മരിച്ചുപോയെന്നും ആശുപത്രിയിലേക്ക് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്റെ ഭര്‍ത്താവിന് അസുഖമായതിനാല്‍ വരാന്‍ കഴിയില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്റെ മകന്‍ ചെയ്ത ക്രൂരതക്കുള്ള ശിക്ഷ അവന് ലഭിച്ചു . ഞാന്‍ അവന്റെ മൃതദേഹം സ്വീകരിക്കില്ല. അവന്റെ മൃതദേഹം ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരണ്ട. അവന്‍ ഒരു നന്മയും ചെയ്തിട്ടില്ല. അവന്‍ തെറ്റ് ചെയ്തു, അതിനുള്ള ശിക്ഷയും അവന്‍ അനുഭവിച്ചു. അവനെ കൊല്ലുകയോ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുകയോ ചെയ്യുക. എനിക്ക് എതിര്‍പ്പില്ല” എന്നാണ് പ്രവാഷിന്റെ മാതാവ് പറഞ്ഞത്.

ജൂലൈ 7 ചൊവ്വാഴ്ച പുലര്‍ച്ചെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് നാടകീയമായ എന്‍കൗണ്ടര്‍ അരങ്ങേറിയതും പോലിസ്, പ്രതി പ്രഭാഷ് മണ്ഡലിനെ വെടിവച്ച്‌ വീഴ്ത്തിയതും.പോലിസിന്റെ കൈവശം നിന്നും തോക്ക് തട്ടിപ്പറിച്ച്‌ വെടിവെച്ച്‌ ഓടാന്‍ ശ്രമിച്ച പ്രതിയെ സ്വയരക്ഷയ്ക്കായി പോലിസ് തിരികെ വെടിവക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.45ഓടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂര്‍ ഹാട്ട് പ്രദേശത്തേക്ക് ആറംഗ പ്രത്യേക അന്വേഷണ സംഘം പ്രതിയുമായി എത്തി. എന്നാല്‍ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാഷ് മണ്ഡല്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുക്കുകയും വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് തിരിച്ച്‌ വെടിവച്ചു.

വെടിയേറ്റ പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ജൂലൈ 5-നാണ് കാണാതായ 11കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ സൂര്യപൂരിലെ ഒരു കുളത്തില്‍ നിന്നും കണ്ടെത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൊണ്ടാലും മറ്റ് രണ്ട് പേരും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ഒരു ചാക്കില്‍ നിറച്ച്‌ കുളത്തിലെറിയുകയായിരുന്നു.

SUMMARY: “He received the punishment for his crime; we will not claim the body”: Family of the accused killed in police firing following a rape-murder case

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

ഡൽഹി: ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. തിരുവനന്തപുരം പൂന്തുറ സ്വദേശിനി...

വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ

കല്‍പ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം...

പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തലകുടുങ്ങി വീട്ടുടമ മരിച്ചു. പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍...

ലുലു ബെംഗളൂരുവിൽ എൻഡ് ഓഫ് സീസൺ സെയിൽ നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും വലിയ ഷോപ്പിംഗ് വിസ്മയമായ ലുലു ബെംഗളൂരുവിലെ നാല്...

പിഎസ്‌സി ക്രമക്കേട്; അന്വേഷണച്ചുമതല അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്

തിരുവനന്തപുരം: പിഎസ്‍സി നിയമനത്തിനെതിരായ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനിച്ച്‌ മന്ത്രിസഭാ. പിഎസ്‌സിക്കെതിരെ...

ഗതാഗത മന്ത്രിയുടെ വാഹനത്തിന് ഇൻഷുറൻസില്ലെന്ന പ്രചാരണം വ്യാജം; രേഖകള്‍ കൃത്യമെന്ന് എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രി സിപി ജോണ്‍ കാസറഗോഡ് സന്ദർശനത്തിനിടെ ഉപയോഗിച്ച വാഹനത്തിന്...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ സുഗതനെ കാപ്പാ ചുമത്തി ജയിലിലടച്ച...

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അൻസിബയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി...

Related Articles

Popular Categories