ഓണത്തിരക്ക്; മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പരിഗണിച്ച് വി​വി​ധ റൂ​ട്ടു​ക​ളി​ൽ മൂ​ന്ന്​ സ്​​പെ​ഷ​ൽ ​ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച്​ റെ​യി​ൽ​വേ. മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ, ചെ​ന്നൈ സെ​ൻ​ട്ര​ൽ-​കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം- താം​ബ​രം റൂ​ട്ടു​ക​ളി​ലാ​ണ് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. 32 സ​ർ​വി​സു​ക​ളാ​ണ്​ ആ​കെ​യു​ണ്ടാ​വു​ക. ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 3 വരെ സർവീസ് നടത്തും. റി​സ​ർ​വേ​ഷ​ൻ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ആ​രം​ഭി​ക്കും.

സെൻട്രൽ–കൊല്ലം എക്സ്പ്രസ് (06119): ബുധനാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 3.10ന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7.20ന് കൊല്ലത്തെത്തും. കൊല്ലം–സെൻട്രൽ എക്സ്പ്രസ് (06120) വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 3.30ന് ചെന്നൈയിലെത്തും. 16 തേഡ് എസി ഇക്കോണമി കോച്ചുകളാണുള്ളത്. സ്ലീപ്പർ കോച്ചുകളില്ല. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

താംബരം–തിരുവനന്തപുരം എക്സ്പ്രസ് (06109): വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. മടക്ക സർവീസ് (06110) ബുധനാഴ്ചകളിൽ വൈകിട്ട് 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് താംബരത്തെത്തും. 2 സെക്കൻഡ് എസി, 4 തേഡ് എസി, 4 തേ‍ഡ് ഇക്കോണമി എസി, 6 സ്ലീപ്പർ എന്നീ കോച്ചുകളുണ്ട്. കൊല്ലം, കൊട്ടാരക്കര, തെങ്കാശി, മധുര, തിരുച്ചിറപ്പള്ളി വഴിയാണു സർവീസ്.

മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ(06126):  ജൂ​ലൈ 13 മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ വൈ​കീ​ട്ട് നാ​ലി​ന്​ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 10.55ന് ​ചെ​ന്നൈ​യി​ലെ​ത്തും. ചെ​ന്നൈ എ​ഗ്‌​മോ​ർ-​മം​ഗ​ളൂ​രു(• 06125) ജൂ​ലൈ 14 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്ന് വ​രെ​യു​ള്ള ചൊ​വ്വാ​ഴ്ച​ക​ളി​ൽ ഉ​ച്ച ര​ണ്ടി​ന്​ പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 8.40ന് ​മം​ഗ​ളൂ​രു​വി​ലെ​ത്തും. കാ​സ​ർ​കോ​ട്, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, വ​ട​ക​ര, കോ​ഴി​ക്കോ​ട്, തി​രൂ​ർ, ഷൊ​ർ​ണൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കേ​ര​ള​ത്തി​ലെ സ്​​റ്റോ​പ്പു​ക​ൾ.
SUMMARY: Onam rush; Railways announces weekly special trains including Mangalore-Chennai Egmore

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെല്ലാപുര്‍ ചുരത്തില്‍ ദാരുണ അപകടം; വിനോദയാത്രയ്ക്ക് പോയ ആറുപേർ മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുര്‍ താലൂക്കിലെ അറബൈൽ ചുരത്തില്‍ ക്രൂസർ...

‘ഓപ്പറേഷൻ തൂഫാൻ’ന് പിന്തുണയുമായി എഐകെഎംസിസി ബെംഗളൂരു

ബെംഗളുരു: കേരള സര്‍ക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ...

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈം​ബ്രാ​ഞ്ചി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ൽ മാ​റ്റം

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ....

ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീ​​​ന​​​ഗ​​​ർ: സൗ​​​ത്ത് കശ്മീരിലെ ഷോ​​​പ്പി​​​യാ​​​നി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​ൻ സ​​​ക്കീ​​​ർ...

‘അർജന്റീനയ്ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് തോറ്റ് പുറത്തായതിന്...

യെല്ലാപുര്‍ ചുരത്തില്‍ ദാരുണ അപകടം; വിനോദയാത്രയ്ക്ക് പോയ ആറുപേർ മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുര്‍ താലൂക്കിലെ അറബൈൽ ചുരത്തില്‍ ക്രൂസർ...

‘ഓപ്പറേഷൻ തൂഫാൻ’ന് പിന്തുണയുമായി എഐകെഎംസിസി ബെംഗളൂരു

ബെംഗളുരു: കേരള സര്‍ക്കാറിന്റെ ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ...

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈം​ബ്രാ​ഞ്ചി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ൽ മാ​റ്റം

തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സർക്കാർ....

ലഷ്കർ ഭീകരൻ സക്കീർ ഗനായിയെ ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീ​​​ന​​​ഗ​​​ർ: സൗ​​​ത്ത് കശ്മീരിലെ ഷോ​​​പ്പി​​​യാ​​​നി​​​ൽ ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​ൻ സ​​​ക്കീ​​​ർ...

കനത്ത മഴ; കർണാടകയിൽ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ അടുത്ത രണ്ട് ദിവസവും മൺസൂൺ ശക്തമായി തുടരുമെന്ന് ദേശീയ...

ബെംഗളൂരു വികസനത്തിന് 1.5 ലക്ഷം കോടി; വൻ അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഒന്നര ലക്ഷം കോടി ചെലവഴിക്കുന്ന മെഗാ...

ഇന്ന് രാത്രി കടുത്ത ആക്രമണം, അത് വളരെ വലുതായിരിക്കും; ഇറാന് ഭീഷണിയുമായി വീണ്ടും ട്രംപ്

വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി...

Related Articles

Popular Categories