ഡിജിറ്റൽ അൺറിസർവ്ഡ് ടിക്കറ്റ് നിയമങ്ങളിൽ മാറ്റം; സ്ക്രീൻഷോട്ടും വാട്സ്ആപ്പ് ടിക്കറ്റും ഇനി നടപ്പില്ല

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ. ‘റെയിൽ വൺ’ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റൽ ജനറൽ ടിക്കറ്റുകൾ പരിശോധന സമയത്ത് ആപ്പിൽ തന്നെ നേരിട്ട് കാണിക്കണമെന്ന് റെയിൽവേ വ്യക്തമാക്കി. ഇതിന്റെ സ്ക്രീൻഷോട്ടുകളോ, ഫോട്ടോകളോ, പിഡിഎഫ് കോപ്പികളോ, വാട്സ്ആപ്പ് വഴിയോ മറ്റ് മെസ്സേജിങ് ആപ്പുകൾ വഴിയോ പങ്കുവെച്ച ടിക്കറ്റുകളോ ഇനി മുതൽ സാധുവായ യാത്രാരേഖയായി കണക്കാക്കില്ല. ബുക്കിങ്ങിനായി ഉപയോഗിക്കുന്ന അതേ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ടിക്കറ്റ് ലഭ്യമാകണമെന്നും റെയിൽവേ നിർബന്ധമാക്കി.

കൊർബ – വിശാഖപട്ടണം ലിങ്ക് എക്സ്പ്രസിൽ വാട്സ്ആപ്പ് സ്ക്രീൻഷോട്ട് കാണിച്ച യാത്രക്കാരന് റെയിൽവേ പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. പരിശോധനയിൽ ഈ ടിക്കറ്റ് ട്രെയിൻ സ്റ്റേഷൻ വിട്ടതിനുശേഷം ബുക്ക് ചെയ്തതാണെന്നും യാത്രക്കാരൻ രജിസ്റ്റർ ചെയ്ത ഫോണിലല്ല ഇതുള്ളതെന്നും റെയിൽവേ അധികൃതർ കണ്ടെത്തിയിരുന്നു.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ‘റെയിൽ വൺ’ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഏത് ഫോണിൽ നിന്നാണോ ബുക്ക് ചെയ്തത്, ആ ഫോണിൽ തന്നെ കാണിക്കേണ്ടതുണ്ട്. ഇതിനൊപ്പം യാത്രക്കാർ തങ്ങളുടെ തിരിച്ചറിയൽ കാർഡും കൈപ്പറ്റണം. ഒരു ഫോണിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്ത് ഒരേ ടിക്കറ്റിൽ ഒന്നിലധികം പേർ യാത്ര ചെയ്യുന്നത് തടയാനാണ് റെയിൽവേയുടെ ഈ കർശന നീക്കം.

രജിസ്റ്റർ ചെയ്ത ഫോണിൽ ടിക്കറ്റ് കാണിക്കാൻ സാധിക്കാത്തവരെയോ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരെയോ ടിക്കറ്റില്ലാത്ത യാത്രക്കാരായി കണക്കാക്കി റെയിൽവേ നിയമപ്രകാരം കനത്ത പിഴ ഈടാക്കും. അതിനാൽ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്ത ഫോൺ യാത്രയിലുടനീളം കൈവശം വെക്കണമെന്നും ചാർജ് തീർന്നുപോകാതെ സൂക്ഷിക്കണമെന്നും റെയിൽവേ നിർദ്ദേശിക്കുന്നു.

അതേസമയം, ഈ നിബന്ധനകൾ അൺറിസർവ്ഡ് ഡിജിറ്റൽ ടിക്കറ്റുകൾക്ക് മാത്രമാണ് ബാധകം. റിസർവേഷൻ ടിക്കറ്റുകളുടെ പരിശോധന രീതികളിൽ മാറ്റമില്ല. റിസർവേഷൻ ടിക്കറ്റ് പരിശോധനകളിൽ സർക്കാർ നൽകിയ ഐഡി രേഖകൾ വഴിയുള്ള തിരിച്ചറിയൽ പരിശോധന നടക്കുന്നതിനാൽ റിസർവ് ചെയ്ത ടിക്കറ്റുകൾക്ക് നിയമങ്ങൾ ബാധകമല്ല.
SUMMARY: Change in digital unreserved ticket rules; Screenshot and WhatsApp tickets no longer valid

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

നഴ്‌സുമാർക്ക് അവസരം; റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം...

ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ട് ഇ​ന്ത്യ​ൻ നാ​വി​ക​രെ കാ​ണാ​താ​യി, അപലപിച്ച് ഇന്ത്യ

ദു​ബാ​യ്: ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ...

Related Articles

Popular Categories