വിദ്യാര്‍ഥി ബസ് കണ്‍സെഷൻ പ്രായപരിധി 27 വയസാക്കി ഉയര്‍ത്തി എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളിലെ വിദ്യാർഥി കണ്‍സെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). നേരത്തെ 24 വയസ്സായിരുന്നു പ്രായപരിധി. പ്രായപരിധി വർദ്ധിപ്പിച്ചതിനൊപ്പം വിദ്യാർത്ഥികളുടെ യാത്രാദൂര പരിധി 40 കിലോമീറ്ററായും പുനർനിശ്ചയിച്ചു. ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മില്‍ കണ്‍സെഷനെ ചൊല്ലി പതിവായി ഉണ്ടാകുന്ന തർക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്.

രാവിലെ 6 മണി മുതല്‍ വൈകിട്ട് 7 മണി വരെ വിദ്യാർഥികള്‍ക്ക് കണ്‍സെഷൻ നിരക്കില്‍ യാത്ര ചെയ്യാം. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ വിദ്യാർഥികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. പാർട്ട് ടൈം വിദ്യാർഥികള്‍ക്കും ക്രാഷ് കോഴ്സ് ചെയ്യുന്നവർക്കും ഇതിന് അർഹതയുണ്ടായിരിക്കില്ല.

കണ്‍സെഷൻ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാൻ അപേക്ഷാ നടപടികള്‍ പൂർണ്ണമായും ഓണ്‍ലൈനിലേക്ക് മാറുന്നു. ‘MVD leads’ എന്ന മൊബൈല്‍ ആപ്പ് വഴിയായിരിക്കും ഇനി അപേക്ഷകള്‍ സ്വീകരിക്കുക. ആദ്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ‘MVD leads’ ആപ്പില്‍ രജിസ്റ്റർ ചെയ്യണം. എം.വി.ഡി പരിശോധനയ്ക്ക് ശേഷം അപ്രൂവല്‍ നല്‍കിയാല്‍ മാത്രമേ വിദ്യാർഥികൾക്ക്‌ ആപ്പ് വഴി അപേക്ഷിക്കാൻ സാധിക്കൂ.

അപേക്ഷകൻ ആ സ്ഥാപനത്തിലെ വിദ്യാർഥി തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പ് കൃത്യമായി ഉറപ്പുവരുത്തിയ ശേഷം മാത്രമേ കണ്‍സെഷൻ അനുവദിക്കുകയുള്ളൂ. ഈ നടപടികളിലൂടെ കണ്‍സെഷൻ തട്ടിപ്പുകള്‍ തടയാനും തർക്കങ്ങള്‍ ഒഴിവാക്കാനുമാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.

SUMMARY: MVD raises student bus concession age limit to 27

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories