കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഈ നീക്കം. ഇതിനായി തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
മൊഴിയെടുക്കുന്നതിനായി നോട്ടീസ് നല്‍കിയെങ്കിലും തൊപ്പിയും സുഹൃത്തുക്കളും ഇതുവരെ ഹാജരായിട്ടില്ല. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്.
SUMMARY: Lookout circular issued against YouTuber Thoppi; police intensify investigation
















