തിരുവനന്തപുരം: സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസില്‍ ഹാജരായി. ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതിനാലാണ് എത്തിയതെന്ന് സ്വപ്‌ന പ്രതികരിച്ചു. രാവിലെ 11 മണിയോടെ എത്തിയ സ്വപ്നയുടെ ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടു.
ലൈഫ് മിഷന്‍ കോഴ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. ലൈഫ് മിഷന്‍ അഴിമതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. അതിന്റെ ഭാഗമായാണ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യം ചെയ്യുന്നത്. മുട്ടത്തറയിലുളള വിജിലന്‍സ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍.
SUMMARY: Life Mission case: Vigilance questions Swapna Suresh
















