ഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റ് വിക്രം-1ന്റെ വിക്ഷേപണം വിജയം. ഹൈദരാബാദ് ആസ്ഥാനമായുള്ള മുന്‍നിര സ്പേസ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ച റോക്കറ്റ് 12.05ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപിച്ചത്. ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍ണായക ചുവടുവെപ്പാണ് വിക്രം 1 വിക്ഷേപണം.
#WATCH | Andhra Pradesh: India's first privately developed orbital-class rocket, Vikram-1, launched from the Satish Dhawan Space Centre in Sriharikota
Built by Hyderabad-based Skyroot Aerospace, Vikram-1 is powered by three solid-fuel stages and a liquid orbital adjustment… pic.twitter.com/QQC9CPjcxH
— ANI (@ANI) July 18, 2026
രാവിലെ 11.30നായിരുന്നു റോക്കറ്റ് വിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാല്‍, അന്തിമഘട്ടത്തില്‍ കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്നാണ് 12.05ന് വിജയകരമായി വിക്ഷേപിച്ചത്. 12 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ളതാണ് റോക്കറ്റ്. ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 350 കിലോ വരെ ഭാരമുള്ള പേലോഡുകള്‍ എത്തിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും.
ബെംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഗ്രഹാ സ്‌പേസിന്റെ സോളാരസ് എസ് 3, ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ടപ്പായ കോസ്മോവേഴ്സ് സ്‌പെയ്സിന്റെ എമ്പ്രേസ്, സ്‌കൈറൂട്ടിന്റെ സ്വന്തം സ്‌കോപ്പ് സാറ്റ് എന്നീ പേലോഡുകള്‍ ഈ ദൗത്യത്തിന്റെ ഭാഗമാണ്. വിക്രം സാരാഭായ്യുടെയും സി.വി രാമന്റെയും ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെയും ചെറു പ്രതിമകളും ബഹാരാകാശത്തേക്ക് അയക്കുന്നുണ്ട്. ഒരു അരിമണിയേക്കാള്‍ ചെറുതാണ് ശില്‍പ്പങ്ങള്‍.
ലാബ് നിര്‍മ്മിത ഡയമണ്ട് ആഭരണവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആശംസ കാര്‍ഡുകളും കൂടി റോക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂന്ന് ഖര ഇന്ധന ജ്വലന ഘട്ടങ്ങളും അവസാനമായി ഒരു ദ്രാവക ഇന്ധന ഓര്‍ബിറ്റല്‍ അഡ്ജസ്റ്റ്‌മെന്റ് മോഡ്യൂളുമാണ് വിക്രം 1ലുള്ളത്. 15 മിനുട്ടും 46 സെക്കന്‍ഡും കൊണ്ട് റോക്കറ്റ് ദൗത്യം പൂര്‍ത്തിയാക്കും.
SUMMARY: India’s first private orbital-class rocket makes history.
















