ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ മത്സരദിവസം കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് കെഎസ്ഇബി ഉറപ്പുനല്‍കി. കൂടുതല്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ ക്രമീകരണം ചെയ്തതിനാല്‍ ഞായറാഴ്ച സംസ്ഥാനത്ത് യാതൊരുവിധ ലോഡ്‌ഷെഡ്ഡിങും ഉണ്ടാകില്ലെന്ന് കെഎസ്ഇബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ജി രാജമാണിക്യം വ്യക്തമാക്കി. ലോകകപ്പ് കാലയളവിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണങ്ങളില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായ പശ്ചാത്തലത്തിലാണ് ബോര്‍ഡിന്റെ ഈ ആശ്വാസ പ്രഖ്യാപനം

തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് നീക്കം. 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശനിയാഴ്ച അനുമതി നല്‍കിയിരുന്നു. റൗണ്ട് ക്ലോക്ക് അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങളും കെഎസ്ഇബി തേടുന്നുണ്ട്.

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. ഇടവെട്ടുള്ള പവര്‍ക്കെട്ട് പലരേയും ദുരിതത്തിലാക്കി. പവര്‍ക്കട്ടിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം വരെയുണ്ടായി. ആരോഗ്യപ്രവര്‍ത്തക ചിത്ര അഭയ് ആയിരുന്നു ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി രംഗത്തെത്തിയത്. ലോകകപ്പ് മത്സരം നടക്കുന്നതിനിടെ ഇടവിട്ട് പവര്‍ക്കട്ട് ഉണ്ടായത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പവര്‍ക്കട്ടിനിടെ കത്തിച്ചുവെച്ച മെഴുകുതിരി മറിഞ്ഞ് തീപടര്‍ന്ന് വയോധിക മരിച്ച സംഭവവുമുണ്ടായി. കൊച്ചി എളമക്കരയിലായിരുന്നു സംഭവം. മറിയം പൈലി എന്ന 71കാരിയായിരുന്നു മരിച്ചത്.
SUMMARY: Relief for football fans: There will be no power cuts in the state today

.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഭാരവാഹികള്‍

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതു യോഗം നടന്നു. പ്രസിഡണ്ട്...

വൈദ്യുതി നിയന്ത്രണം; ജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്ന് കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമീഷൻ്റെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: കെ.എസ്.ഇ.ബി.ക്ക് തോന്നുംപടി വൈദ്യുതി നിയന്ത്രിക്കാനാകില്ല, ഒരു പ്രദേശത്ത് ഒരാഴ്ച കഴിവതും...

ഒരു പിസ്സാക്കഥ

ഒരു പിസ്സ ബോക്സ് ചിലപ്പോൾ വെറും ഭക്ഷണമല്ല; രണ്ട് ജീവിതങ്ങൾക്കിടയിലെ അകലത്തിന്റെ...

സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ല; വിതരണം തുടരുമെന്ന് വി.കെ. സനോജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്ന്...

തൃണമൂല്‍ വിമതരെ ക്ഷണിച്ചു; സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡല്‍ഹി: നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) സർവകക്ഷി യോഗത്തിലേക്ക്...

Related Articles

Popular Categories