തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് സർക്കാരിന്റെ നിർണായക ഉത്തരവ്. എംബിബിഎസ് കോഴ്സിന്റെ ട്യൂഷൻ ഫീസ് ഇനി മുതൽ നാലര വർഷത്തേക്ക് ) മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ അടിയന്തര നടപടി.
കോഴ്‌സ് കാലയളവായ നാലര വര്‍ഷത്തെ ഫീസ് മാത്രം ഈടാക്കികൊണ്ട് ഫീസ് റെഗുലേറ്ററി കമ്മിറ്റി പുതിയ ഫീസ് ഘടന പുതുക്കി നിശ്ചയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്‌സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്. എന്നാല്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ അഞ്ച് വര്‍ഷത്തെ ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
SUMMARY: MBBS course fees are only for four and a half years; State government issues order
















