കോഴിക്കോട്: പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ബിജുവിനെ വീട്ടിനുളളില്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തിനും വയറിനും വെട്ടേറ്റ പാടുകളുണ്ട്. പുലര്‍ച്ചെ ബിജുവിനെ അമ്മ വിളിച്ചപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
SUMMARY: Young man found dead inside Kozhikode home after bleeding out; murder suspected
















