ക്ഷേത്രത്തില്‍ നഗ്‌നയായി പ്രവേശിച്ചു, വിഗ്രഹമെടുത്ത ശേഷം ക്ഷേത്രക്കുളത്തില്‍ ചാടി ടെക്കി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: നഗ്‌നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തില്‍ ചാടി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. കുളത്തില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും വിഗ്രഹം കണ്ടെടുക്കാനായില്ലെന്ന് ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോര്‍ട്ട്‌ചെയ്തു യുവതി കുളത്തിലേക്ക് കൊണ്ടുപോയെന്ന് പറയപ്പെടുന്ന ക്ഷേത്രവിഗ്രഹത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

തേജസ്വിനി എന്ന യുവതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി തേജസ്വിനിയുടെ മാതാവ് അരുണയെ പോലീസ് ചോദ്യം ചെയ്തു. യുവതിയുടെ മരണമൊഴിയെന്ന് സംശയിക്കുന്ന കുറിപ്പും, സാമ്പത്തിക ഇടപാടുകളും, മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ നീക്കങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

യുവതി താമസിച്ചിരുന്ന വാടക ഫ്ളാറ്റുമായി ബന്ധപ്പെട്ട് ചില അസ്വാഭാവിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിദിനം 3,500 രൂപയോളം (പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപ) വാടക നല്‍കിയാണ് ഇവര്‍ ഇവിടെ താമസിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകള്‍ ലോഡ്ജ് പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണപരിധിയിലാണ്. സിസിടിവി ദൃശ്യങ്ങള്‍, സാക്ഷിമൊഴികള്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവ വിശകലനം ചെയ്തുവരികയാണെന്നും മരണത്തിന്റെ യഥാര്‍ഥ സാഹചര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തില്‍ എത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. വിഗ്രഹത്തിനായി തിരച്ചില്‍ തുടരുകയാണെന്നും ഇതിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.
SUMMARY: Techie woman commits suicide by jumping into temple pond after entering temple naked, taking idol

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പവര്‍ക്കട്ടിനു പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും വര്‍ധിക്കും

തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ...

പള്ളിയില്‍ കുര്‍ബാനയ്ക്കിടെ കുരിശ് തകര്‍ന്നുവീണ് വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയില്‍ വീണ് വൈദികന് ദാരുണാന്ത്യം....

റൺവേയിൽ അപരിചിത വസ്തു; ബെംഗളൂരുവിൽ ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും ഉയർന്നു

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ അപരിചിത വസ്തു കണ്ടെത്തിയതിനെ തുടർന്ന്...

റേഷൻ കാർഡ് ഇ-കെവൈസി; അവസാന തീയതി നവംബർ 10 വരെ നീട്ടി

ബെംഗളൂരു: കർണാടകയിലെ റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി...

തുലാവർഷം കനക്കുന്നു; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

കർണാടകയിൽ മഴ മുന്നറിയിപ്പ്; ബെംഗളൂരുവിലും ജാഗ്രത നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവുമായി...

ഫ്രാ​ൻ​സി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം; അക്രമങ്ങളെ തള്ളി പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ

പാരിസ്: ഫ്രാന്‍സില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രതിഷേധം വന്‍...

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: ആറ് പേര്‍ക്ക് പരുക്ക്

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ (Najran) പ്രദേശത്തെ ജനവാസ മേഖലയിൽ ഹൂതികൾ...

Related Articles

Popular Categories