തൃണമൂല്‍ വിമതരെ ക്ഷണിച്ചു; സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

ഡല്‍ഹി: നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യയെ (എൻസിപിഐ) സർവകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് പ്രതീകാത്മകമായി ബഹിഷ്കരണം രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷ നേതാക്കള്‍ യോഗത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ ഇരുപതോളം വിമത സഭാംഗങ്ങള്‍ ഉള്‍പ്പെടുന്ന ‘നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാർട്ടി ഓഫ് ഇന്ത്യ’ (NCPI) എന്ന പാർട്ടിയെ സർവകക്ഷി യോഗത്തില്‍ പങ്കെടുപ്പിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പാർലമെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേരുപോലുമില്ലാത്ത ഒരു സംഘടനയെ എങ്ങനെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിക്കുമെന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

വെബ്സൈറ്റില്‍ ഇപ്പോഴും ഈ വിമത എംപിമാരെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നാളെ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ നരേന്ദ്ര മോദി സർക്കാരിനെയും ബിജെപിയെയും സംയുക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ കൂട്ടായ്മയുടെ തീരുമാനം.

അതേസമയം, കൂറുമാറിയെത്തിയവരുടെയും പുതിയ രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ സഭയില്‍ അംഗബലം കൂട്ടാൻ കഴിഞ്ഞതാണ് ഭരണകക്ഷിയായ എൻഡിഎയുടെ കരുത്ത്. തൃണമൂലിലെ വിമതർക്ക് പുറമെ, ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാർട്ടിയിലെയും ഒരുവിഭാഗം എംപിമാർ നിലവില്‍ എൻഡിഎ പക്ഷത്താണുള്ളത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തോടെ വർഷകാല സമ്മേളനം കലുഷിതമാകുമെന്ന സൂചനയാണ് സർവകക്ഷി യോഗത്തിലെ തർക്കങ്ങള്‍ നല്‍കുന്നത്.

SUMMARY: Trinamool invites dissidents; Opposition walks out of all-party meeting

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

മേഖലയിലെ സംഘര്‍ഷം; ബഹ്റൈൻ – കോഴിക്കോട് എ‍യര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

മനാമ: ബഹ്റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണത്തെ തുടർന്ന് താളം തെറ്റി...

ഗുരുപൂർണിമ സംഘടിപ്പിച്ചു 

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഗുരുപൂർണിമയുടെ ഭാഗമായി സംഘടനയിലെ ഗുരുക്കന്മാരെ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു...

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്ന് എസ്‌ഐടിയോട് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കണമെന്ന്...

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാൻ ധാരണ

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്ക് ഒടുവില്‍ ശാശ്വത...

Related Articles

Popular Categories