തിരുവനന്തപുരം: കെ.എസ്.ഇ.ബി.ക്ക് തോന്നുംപടി വൈദ്യുതി നിയന്ത്രിക്കാനാകില്ല, ഒരു പ്രദേശത്ത് ഒരാഴ്ച കഴിവതും ഒരേസമയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് റെഗുലേറ്ററി കമ്മിഷൻ. ഒരേ സ്ഥലത്ത് ഒരാഴ്ച ഒരേ സമയം നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിക്കണമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു. ഇക്കാര‍്യം സമ്മതമാണെന്നാണ് കെഎസ്‌ഇബി പറയുന്നത്.
അടുത്ത ദിവസം എത്ര വൈദ‍്യുതി കുറവുണ്ടാകുമെന്ന് നേരത്തെ തന്നെ കെഎസ്‌ഇബിക്ക് അറിയാൻ കഴിയുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് എസ്‌എംഎസ് നല്‍കാനുള്ള സംവിധാനം കെഎസ്‌ഇബിയ്ക്ക് ഉണ്ടല്ലോയെന്നും കമ്മിഷൻ ആരാഞ്ഞു. അടിയന്തരഘട്ടങ്ങളില്‍ ഏത് ഫീഡറാണ് ഓഫ് ചെയ്യേണ്ടി വരുന്നതെന്ന് ജനങ്ങളെ മുൻകൂട്ടി അറിയിക്കാൻ സെഷൻ ഓഫിസുകളെ ചുമതലപ്പെടുത്തണമെന്നും കമ്മിഷൻ പറഞ്ഞു.
SUMMARY: Power restrictions: Regulatory Commission issues strict directive to KSEB to inform the public in advance
















