‘നിരാഹാരം അവസാനിപ്പിക്കാം, ഈ മൂന്ന് കാര്യങ്ങള്‍ സാധിച്ച്‌ തരണം; ഉപാധികള്‍ മുന്നോട്ടുവെച്ച്‌ സോനം വാങ്ചുക്ക്

ഡല്‍ഹി: നീറ്റ് അടക്കമുള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച്‌ ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന സമരം ഒരുമാസത്തോളമായി തുടരുകയാണ്. ഇവര്‍ക്കൊപ്പം 20 ദിവസത്തിലധികമായി നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ കഴിഞ്ഞദിവസം ഡല്‍ഹി പോലീസ് സഫ്ദര്‍ജംഗ് ആശുപത്രിയിലാക്കിയിരുന്നു.

തന്റെ നിരാഹാര സമരം നിര്‍ത്താന്‍ തയ്യാറാണെന്നാണ് വാങ്ചുക് ഇപ്പോള്‍ നല്‍കുന്ന സൂചന. എക്സില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത് മൂന്ന് ആവശ്യങ്ങളാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരാജയങ്ങളില്‍, പ്രത്യേകിച്ച്‌ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏല്‍ക്കുകയാണെങ്കില്‍ നിരാഹാരം അവസാനിപ്പിക്കാം എന്നതാണ് ആദ്യത്തേത്.

താനും സിജെപി നേതാക്കളും ഇന്ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച്‌ പാര്‍ലമെന്റിന് മുന്നിലെത്തുമ്പോള്‍ വിവിധ പാര്‍ട്ടികളിലെ എംപിമാരും നേതാക്കളും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കുകയാണെങ്കില്‍ തന്റെ സമരം അവസാനിപ്പിക്കാം എന്നാണ് രണ്ടാമതായി വാങ്ചുക് പറയുന്നത്. മൂന്നാമതായി ആരോഗ്യം അനുവദിക്കുന്നില്ലെങ്കില്‍ താനുള്ള ആശുപത്രിയിലെത്തി ഇതേ എംപിമാരും നേതാക്കളും വിഷയം ഏറ്റെടുത്ത് പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്ന് വാക്കുനല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ആശുപത്രിയില്‍ താന്‍ അനധികൃത തടങ്കല്ലിലാണെന്നും സഞ്ചാര സ്വാതന്ത്ര്യവും സംസാരമടക്കം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു എന്നും കുറിപ്പില്‍ വാങ്ചുക്ക് പറയുന്നു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി, വാങ്ചുകിനോട് ഡോക്ടര്‍മാരുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.

വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക സിറ്റിങില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും കോടതി നോട്ടീസ് അയച്ചു. മൂന്നു ദിവസത്തിനകം ഈ വിഷയത്തില്‍ മറുപടി നല്‍കാനാണ് ജസ്റ്റിസ് മിനി പുഷ്‌കര്‍ണയുടെ നിര്‍ദ്ദേശം. കേസ് 24ന് വീണ്ടും പരിഗണിക്കും.

SUMMARY: ‘I can end the hunger strike if these three demands are met’; Sonam Wangchuk puts forward conditions

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

സിക്കിം തുരങ്കപാത മണ്ണിടിച്ചിൽ; മ​ര​ണം എ​ട്ടാ​യി, കാണാതായവരിൽ കോട്ടയം സ്വദേശിയും, രക്ഷാപ്രവർത്തനം തുടരുന്നു

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിലുണ്ടായ മണ്ണിടിച്ചിലിൽ മ​ര​ണം എ​ട്ടാ​യി. ഒട്ടേറെ പേർ...

വീര്യം ചോരാതെ പാറ്റകൾ; ജന്തർ മന്തറിൽ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര...

ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസ പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്രസപൂർവ്വ വിദ്യാർഥി സംഗമം...

വൈദ്യുതി തകരാര്‍ ബെംഗളൂരു മെട്രോ ഗ്രീൻ ലൈനില്‍ സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: വൈദ്യുതി തകരാറുമൂലം ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു....

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

നാംചി: സിക്കിമിലെ നാംചി ജില്ലയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിന്റെ കവാടം മണ്ണിടിച്ചിലിൽ അടഞ്ഞ്...

കാലവർഷത്തോടെ പനിക്കേസുകൾ വർധിക്കുന്നു; നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്

ബെംഗളൂരു: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കര്‍ണാടകയില്‍ വൈറല്‍ പനിയുടെയും ഇന്‍ഫ്‌ലുവന്‍സയുടെയും(ഫ്‌ലൂ) കേസുകള്‍ വര്‍ധിക്കുന്നതായി...

Related Articles

Popular Categories