സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

ഗാങ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ ജലവൈദ്യുതപദ്ധതിയുടെ നിർമാണത്തിലുള്ള തുരങ്കം തകർന്ന് 20 തൊഴിലാളികൾ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. കോട്ടയം പാമ്പാടി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) അടക്കം 5 പേരെ കാണാതായി. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) സിക്കിം യൂണിറ്റിന്റെ മാനേജരാണ് അനീഷ്.

തുരങ്കത്തിൽ കുടുങ്ങിയ ഇവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് എൻഎച്ച്പിസിയുടെ തുരങ്കം തകർന്നത്.

അപകടത്തിന് ശേഷം 24 മണിക്കൂറിലധികം തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. എൻഎച്ച്പിസി തുരങ്ക ദുരന്തത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സമർഡുങ്ങിലെ എൻഎച്ച്പിസി. ടീസ്ത സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ അപകടമുണ്ടായത്. പ്രൊജക്ട് ഓഫീസർമാർ ഉൾപ്പെടെ 25 തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരുന്നത്.

ഇതിൽ 20 പേരുടെ മരണം സ്ഥിരീകരിച്ചതായി നാംചി സൂപ്രണ്ട് ഓഫ് പോലീസ് (എസ്‌പി) അറിയിച്ചു. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിനിടയിൽ ഇതുവരെ 12 മൃതദേഹങ്ങൾ പുറത്തെടുത്തു. ഇതിൽ ഏഴ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുന്നു. പാറകൾക്കടിയിൽ കുടുങ്ങിക്കിടന്ന മീഥെയ്ൻ വാതകം പെട്ടെന്ന് പുറത്തേക്ക് വന്നതുവഴിയുണ്ടായ സ്ഫോടനമാണ് കനത്ത പുകയും വിഷവാതകങ്ങളും ഉണ്ടാകാൻ കാരണമായതെന്ന് എൻഎച്ച്പിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. മീഥെയ്ൻ വാതക ചോർച്ചയ്ക്കുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രത്യേക മൈനിംഗ് റെസ്ക്യൂ ടീം ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ 4 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ നൽകും.
SUMMARY: 20 workers confirmed dead in Sikkim tunnel collapse explosion

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മകൾക്ക് 18 വയസ്സ് തികഞ്ഞാലും ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം: കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന്...

അനുനയ നീക്കം; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്ര മന്ത്രിമാർ

ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ....

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി കുടിവെള്ള വിതരണത്തിനായുള്ള പ്രധാന പൈപ്പ് ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ...

കല ഓണോത്സവം പോസ്റ്റർ പ്രകാശനം

ബെംഗളൂരു: ബെംഗളൂരു കല വെല്‍ഫയര്‍ അസോസിയേഷന്‍  സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026-ന്റെ...

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ബെംഗളൂരു: നഗരത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തെ രാമോഹള്ളി തടാകത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ...

കർണാടകയിൽ ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ജാഗ്രത നിര്‍ദേശം 

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്ക്...

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിക്കടത്തും വിൽപ്പനയും തടയാൻ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

Related Articles

Popular Categories