ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ബെംഗളൂരൂ: പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു. ബെംഗളൂരു രാമമൂര്‍ത്തി നഗറിലെ എന്‍ ആര്‍ ഐ ലേഔട്ടില്‍ ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കിയ സ്‌കൂട്ടറുകളാണ് കത്തി നശിച്ചത്.

ഫുഡ് ഡെലിവറി ജീവനക്കാര്‍ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ വൈകിട്ട് ജോലി പൂര്‍ത്തിയാക്കി തിരിച്ചെത്തിക്കുന്നതായിരുന്നു രീതി. എന്‍ ആര്‍ ഐ ലേഔട്ടിലെ യാര്‍ഡില്‍ 500ലധികം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് പാര്‍ക്ക് ചെയ്തിരുന്നത്. സര്‍വീസിനായി കൊണ്ടുവന്ന വാഹനങ്ങളും ഇവിടെ നിര്‍ത്തിയിട്ടിരുന്നു. പതിവുപോലെ വൈകുന്നേരം ഏഴുമണിയോടെ യാര്‍ഡിന്റെ ഗേറ്റ് പൂട്ടിയിരുന്നതായി പോലീസ് അറിയിച്ചു. രാത്രി എട്ടരയോടെ യാര്‍ഡില്‍ തീ ആളുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെടുകയും ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു.

പെട്ടെന്ന് തന്നെ തീ സമീപത്തുള്ള വാഹനങ്ങളിലേക്കും പടര്‍ന്നു. നാല് മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. യാര്‍ഡിലുണ്ടായിരുന്ന ഭൂരിഭാഗം വാഹനങ്ങളും പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ രാമമൂര്‍ത്തി നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Around 300 electric scooters burnt down in Bengaluru parking lot

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു

പാലക്കാട്: തീവണ്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ...

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര...

സിംബാബ്‌വെയിൽ വന്‍ ബോട്ടപകടം; 44 മരണം

ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞ് 44 പേർ മരിച്ചു....

12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു; ബെംഗളൂരു സാധാരണ നിലയിൽ,  ബസുകൾ, മെട്രോ, ടാക്സികൾ എന്നിവയെ ബാധിച്ചില്ല 

ബെംഗളൂരു: കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 12 മണിക്കൂർ...

കർണാടക ബന്ദ്; വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം

ബെംഗളൂരു: കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകുന്നതിനെതിരായ പ്രതിഷേധവുമായി കന്നഡ അനുകൂല നേതാവ്...

ഇന്നത്തെ കർണാടക ബന്ദ്; ആശങ്ക വേണ്ടെന്ന് പോലീസ്

ബെംഗളൂരു: ഇന്ന് സംസ്ഥാനവ്യാപകമായി സമ്പൂർണ കർണാടക ബന്ദ് നടക്കുമെന്ന പ്രചാരണത്തിൽ വ്യക്തത...

Related Articles

Popular Categories