ബുക്ക് ബ്രഹ്മ സാഹിത്യോത്സവം; സാംസ്കാരിക പരിപാടികള്‍ക്ക് നാളെ തിരിതെളിയും; 21 മുതല്‍ 23 വരെ മലയാളത്തിനായി ഒമ്പത് സെഷനുകൾ, എന്‍.എസ് മാധവന്‍, സക്കറിയ, കെ. ആര്‍. മീര എന്നിവരടക്കം പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും 

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പിന് നാളെ ബെംഗളൂരുവിലെ കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. പത്ത് ദിവസങ്ങളിലായി നടക്കുന്ന അക്ഷരവിരുന്നിന്റെ ആദ്യ ഏഴ് ദിവസങ്ങളില്‍, ഓഗസ്റ്റ് 14 മുതല്‍ 20 വരെ വൈവിധ്യമാര്‍ന്ന കലാ-സംഗീത പരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് സാഹിത്യോത്സവത്തിന്റെ പ്രധാന വേദി ഓഗസ്റ്റ് 21 മുതല്‍ 23 വരെ സജീവമാകും. സാഹിത്യവും കലയും സംഗീതവും ഒരേ വേദിയില്‍ സംഗമിക്കുന്ന ഈ അക്ഷരോത്സവം ബെംഗളൂരുവിന് വേറിട്ട സാംസ്‌കാരിക അനുഭവമാകും സമ്മാനിക്കുക.

കർണാടകയിലെ നാടോടി കലാകാരി രാമവ്വ ജോഗതിയും നാടകപ്രവർത്തകയും ഗവേഷകയുമായ ശിൽപ മുദ്ബിയും ചേർന്നവതരിപ്പിക്കുന്ന ‘രാമക്കയും ഞാനും’ എന്ന പരിപാടിയോടെയാണ് സാഹിത്യോത്സവത്തിന് തുടക്കമാകുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.30 മുതൽ രാത്രി 8.30 വരെ നീളുന്ന പരിപാടിയിൽ വടക്കൻ കർണാടകയിലെ ജോഗ പാരമ്പര്യവും അതുമായി ബന്ധപ്പെട്ട ഇരുവരുടെയും ജീവിതാനുഭവങ്ങളും അരങ്ങിലെത്തും. ജാതി, വർഗം, ലിംഗഭേദം, ഗ്രാമ-നഗര വിഭജനം തുടങ്ങിയ സാമൂഹിക ഘടകങ്ങൾ വ്യക്തിയുടെ സ്വത്വത്തെയും അധ്വാനത്തെയും ജീവിതാനുഭവങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതും പരിപാടി ചർച്ച ചെയ്യുന്നു.

പുസ്തകമേളയാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. രാജ്യത്തെ വിവിധ പ്രസാധകരുടെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. ഇതിനു പുറമേ ഫ്ലീ ആന്‍റ് ഹാൻഡിക്രാഫ്റ്റ്സ് മാർക്കറ്റ് എന്നിവയുമുണ്ട്. ക്യൂറേറ്റഡ് ഫുഡ് കോർട്ട്, നവകർണാടക, ഡിസി ബുക്സ്, കലച്ചുവട്, ചായ ബുക്സ്, ബുക്ക്‌വോം, സാഹിത്യ അക്കാദമി, നാഷണൽ ബുക്ക് ട്രസ്റ്റ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ പ്രസാധകരെ ഉൾപ്പെടുത്തി ‘ബിബിഎൽഎഫ് ബുക്ക് വേൾഡ്’ എന്നിവ ഉണ്ടായിരിക്കും.

21 മുതല്‍ 23 വരെ നടക്കുന്ന സാഹിത്യോത്സവത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും വായനക്കാരും ചിന്തകരും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ഒന്നിച്ചുകൂടും. 9 വ്യത്യസ്ത വേദികളിലായി 200-ലധികം ക്യൂറേറ്റഡ് സെഷനുകള്‍ നടക്കും. 400-ലധികം എഴുത്തുകാര്‍, കലാകാരന്മാര്‍, പ്രസാധകര്‍, വിവിധ വിഷയവിദഗ്ധര്‍ എന്നിവര്‍ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സാഹിത്യം, സമൂഹം, സംസ്‌കാരം, വിവര്‍ത്തനം, പ്രസാധനം, കല തുടങ്ങിയ വിഷയങ്ങളിലായിരിക്കും സംവാദങ്ങള്‍.

മലയാളത്തില്‍ നിന്നും എന്‍.എസ് മാധവന്‍, സക്കറിയ, കെ. ആര്‍ മീര, ബെന്ന്യാമിന്‍, ഇ.പി രാജഗോപാലന്‍, കെ. പി രാമനുണ്ണി, സുധാകരന്‍ രാമന്തളി, സന്തോഷ് ഏച്ചിക്കാനം പി വി ഷാജികുമാര്‍, ലിപിന്‍ രാജ്, എം. കെ ഹരികുമാര്‍, ജേക്കബ് എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ബെംഗളൂരുവില്‍ നിന്നുള്ള മലയാളി എഴുത്തുകാരും സാഹിത്യവിരുന്നിന്റെ ഭാഗമാകും.

മലയാളം സെഷനുകള്‍ :
21-08-2026 | വേദി: മഥന | രാവിലെ 11 മുതൽ 11.50 വരെ
നോവലിലെ അനുഭവലോകം 
പങ്കെടുക്കുന്നവർ: ബെന്യാമിൻ, ഇ സന്തോഷ് കുമാർ, പി വി ഷാജികുമാർ, ഡെന്നീസ് പോൾ (മോഡറേറ്റർ)

ഉച്ചയ്ക്ക് 2 മുതൽ 2.50 വരെ | വേദി: മഥന
എഴുത്തും വായനയും
പങ്കെടുക്കുന്നവർ: സോണിയ ചെറിയാൻ, ബിന്ദു സജീവ്, രമ പിഷാരടി, സതീഷ് തോട്ടശ്ശേരി, മുഹമ്മദ് കുനിങ്ങാട് (മോഡറേറ്റർ)

വൈകിട്ട് 4 മുതൽ 4.50 | വേദി: അക്ഷര
വിനിമയം വിവർത്തനത്തിലൂടെ
പങ്കെടുക്കുന്നവർ: കെ മോഹൻ കുണ്ഠാർ, വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, മായ ബി നായർ (മോഡറേറ്റർ)

22 -0 8-2026 |  രാവിലെ 11 മുതൽ 11.50 |  വേദി: അക്ഷര
മലയാള നാടകം – രചനയും ആവിഷ്കാരവും
പങ്കെടുക്കുന്നവർ: പ്രകാശ് ബാരെ, ജോസഫ് ജോൺ, അനിൽ തിരുമംഗലം, കെ ആർ കിഷോർ (മോഡറേറ്റർ)

ഉച്ചക്ക് 1 മുതൽ 1.50 | വേദി: മഥന
മലയാള ചെറുകഥ- വളർച്ചയും പുതിയ പ്രവണതകളും
പങ്കെടുക്കുന്നവർ: കെ പി രാമനുണ്ണി, അർഷാദ് ബത്തേരി, ആഷ് അഷിത, ബ്രിജി കെ ടി (മോഡറേറ്റർ)

വൈകിട്ട് 4 മുതൽ 4.50 | വേദി: മഥന
സാഹിത്യ വിമർശനത്തിന്റെ വർത്തമാനം
പങ്കെടുക്കുന്നവർ: ഇ പി രാജഗോപാലൻ, രാഹുൽ രാധാകൃഷ്ണൻ, സജയ് കെ വി, രാഹുൽ എ ആർ (മോഡറേറ്റർ)

23-08-2026 |  വേദി: മഥന | രാവിലെ 11 മുതൽ 11.50
കവിതയിലെ വിഭിന്ന സ്വരങ്ങൾ
പങ്കെടുക്കുന്നവർ: പി രാമൻ, സന്ധ്യ ഇ, സോമൻ കടലൂർ, ടി പി വിനോദ് (മോഡറേറ്റർ)

ഉച്ചയ്ക്ക് 1 മുതൽ 1.50 വരെ | വേദി: അക്ഷര
കോളമെഴുത്ത് മലയാളത്തിൽ
പങ്കെടുക്കുന്നവർ: എംകെ ഹരികുമാർ, ജേക്കബ് എബ്രഹാം, ഇന്ദിരാ ബാലൻ, ഉമേഷ് രാമൻ (മോഡറേറ്റർ)

3 മുതൽ 3.50 വരെ | വേദി: മഥന
ടെക്നോ സംസ്കാരവും സാഹിത്യവും 
പങ്കെടുക്കുന്നവർ: എൻഎസ് മാധവൻ, സന്തോഷ് ഏച്ചിക്കാനം, എംപി ലിബിൻ രാജ്, അനീസ് സിസിഒ (മോഡറേറ്റർ)

പുസ്തകപ്രകാശനവും മലയാളം എഴുത്തുകാര്‍ പങ്കെടുക്കുന്ന മറ്റു സെഷനുകളും

🟥 പുസ്തക പ്രകാശനം

22-08-2026 |  വേദി: അനാവരണ
രാവിലെ 11.30 മുതൽ 11.55
50 കഥകൾ/ ഇംഗ്ലീഷ്/ സക്കറിയ-തുടര്‍ന്ന് സക്കറിയയും
അനുപമ രാജുവുമായുള്ള സംഭാഷണം
12.30 മുതൽ 12.55 വരെ
നീണ്ട കഥകൾ/ മലയാളം/എൻ.എസ്.മാധവൻ- തുടര്‍ന്ന് എൻ.എസ്.മാധവനും ടി പി വിനോദുമായുള്ള സംഭാഷണം
03.30 മുതൽ 03.55 വരെ
ജ്ഞാനഭാരം/മലയാളം/ഇ. സന്തോഷ് കുമാർ-തുടര്‍ന്നു
ഇ. സന്തോഷ് കുമാര്‍ ടോണി സേവ്യര്‍, രാഹുൽ രാധാകൃഷ്ണന്‍ എന്നിവരുമായി നടത്തുന്ന സംഭാഷണം.

🟥 മുഖാമുഖം

21,22 ദിവസങ്ങളില്‍ നടക്കുന്ന നടക്കുന്ന മുഖാമുഖത്തിൽ മലയാളം എഴുത്തുകാരായ എന്‍ എസ് മാധവന്‍, സക്കറിയ, കെ ആര്‍ മീര, ബെന്യാമിൻ, സോണിയ ചെറിയാൻ, സന്തോഷ് ഏച്ചിക്കാനം എന്നിവർ പങ്കെടുക്കും.

23ന് നടക്കുന്ന കവിത സെഷനിൽ സോമൻ കടലൂർ സംസാരിക്കും

23ന് നടക്കുന്ന ചിന്നാര ലോക- കുട്ടികളുടെ വിഭാഗത്തിൽ ‘യംഗ് വോയ്‌സസ്, ബിഗ് സ്റ്റോറീസ്’ (ഇംഗ്ലീഷ് + മലയാളം) മലയാളി ബാല രചയിതാവ് ഓസ്റ്റിൻ അജിത്ത് പങ്കെടുക്കും

സാംസ്കാരിക പരിപാടികള്‍, സാഹിത്യസെഷനുകള്‍ എന്നിവയുടെ ഷെഡ്യൂള്‍

പത്ത് ദിവസങ്ങളിലായി നടക്കുന്ന എല്ലാ സാഹിത്യസെഷനുകള്‍ക്കും, സാംസ്‌കാരിക പരിപാടികള്‍ക്കും, പ്രദര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.bookbrahmalitfest.com വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വേദിയിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിന്ന് പ്രവേശന പാസ് ലഭ്യമാകും.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം ആര്‍ബിഐ ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍...

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ്...

വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു

പാലക്കാട്: തീവണ്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ...

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

തിരുവനന്തപുരം ആര്‍ബിഐ ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍...

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ്...

വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു

പാലക്കാട്: തീവണ്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ...

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ബെംഗളൂരൂ: പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി...

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ; ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര...

Related Articles

Popular Categories