കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട; മഞ്ചേരിയിൽ 12 കിലോ എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. ഏകദേശം 10 കോടി രൂപ മൂല്യം കണക്കാക്കുന്ന 12 കിലോ എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ലഹരിമരുന്ന് വിതരണ സംഘത്തിലെ പ്രധാനികളെന്ന് പറയുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്.  സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എം ഡി എം എ എത്തിച്ചിരുന്ന വന്‍ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തുടർ അന്വേഷണം നടക്കുന്നത്. ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, സംഘവുമായി ബന്ധമുള്ള മറ്റ് ആളുകൾ എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.

സംസ്ഥാനത്താകെ ലഹരിമാഫിയക്കെതിരെ പൊലീസ് ശക്തമാക്കിയ പരിശോധനകളുടെ ഭാഗമായാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 10,600 പേരെ അറസ്റ്റ് ചെയ്തതായി നോർത്ത് സോൺ ഐജി പുട്ട വിമലാദിത്യ അറിയിച്ചു. പരിശോധനകളിൽ ആകെ 21 കിലോ എംഡിഎംഎ, 1,100 കിലോ കഞ്ചാവ്, 4.5 കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.

തൃശൂർ റേഞ്ചിൽ മാത്രം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 2,417 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡിഐജി ടി. നാരായണൻ അറിയിച്ചു. ലഹരിമരുന്ന് എത്തിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി പരിശോധനകളും തുടരന്വേഷണങ്ങളും കൂടുതൽ ശക്തമാക്കാനാണ് പോലീസ് തീരുമാനം.
SUMMARY: Kerala’s biggest drunk hunt; Three persons were arrested with 12 kg of MDMA in Mancheri

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

കുഴ‍ഞ്ഞുവീണ യുവാവും ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച അയല്‍വാസിയും മരിച്ചു

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു....

തിരംഗാ മാര്‍ച്ച്‌; അഭിജിത് ദീപ്കെയ്ക്ക് പിന്നാലെ ഐസ നേതാവ് നേഹാ ബോറയും കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുമ്പ് നേതാക്കളെ...

മിനിമം ചാര്‍ജ് 20 രൂപയാക്കണം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക്

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്....

Related Articles

Popular Categories