തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കാൻസർ രോഗ ബാധിതനായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു.
സിഐടിയു നേതാവായിരുന്ന ഹബീബിൻ്റെ മകനാണ്. തിരുവനന്തപുരം സിഇടി എൻജിനീയറിങ് കൊളജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്. 2003ൽ സിവിൽ സർവീസ് നേടി. ഒഡീഷ കേഡറിൽ ഐപിഎസ് ഉദ്യോഗസ്ഥനായി. അസിസ്റ്റന്റ് സൂപ്രണ്ടായി സർവീസിൽ പ്രവേശിച്ച അദ്ദേഹത്തിന് സൈബർ സുരക്ഷാ ക്യാമ്പെയിനുകൾക്ക് അവാർഡുകളും ലഭിച്ചിട്ടുണ്ട്.
SUMMARY: IG Shefeen Ahmed IPS passed away
















