ബെംഗളൂരു: കലാവേദി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ ഉദ്ഘാടനം ചെയ്തു. എച്ച്എഎൽ മുൻ ചെയർമാൻ ഡോ.സി.ജി.കൃഷ്ണദാസ് നായർ മുഖ്യാതിഥിയായി.
കലാവേദി പ്രസിഡന്റ് കെ.പി.പത്മകുമാർ, ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് എ.മധുസൂദനൻ, ട്രഷറർ വി.രഞ്ജിത് കുമാർ, ജോയിന്റ് സെക്രട്ടറി റെനി എം.വേലായുധൻ എന്നിവർ പ്രസംഗിച്ചു.മികച്ച വിദ്യാർഥികൾക്കുള്ള എക്സലൻസി അവാർഡുകൾചടങ്ങില്‍ വിതരണം ചെയ്തു. പിന്നണി ഗായകൻ അൻവർ സാദത്ത്, സുമേഷ് അയിരൂർ, നന്ദ ജയദേവൻ എന്നിവർ നയിച്ച ഗാനമേള, എംടിബി എന്റർടെയ്മെന്റ് സോനുവിന്റെ നേതൃത്വത്തിൽ വയലിൻ ഫ്യൂഷൻ, ഓണസദ്യ എന്നിവയുണ്ടായിരുന്നു.
SUMMARY: Kalavedi organized Onagosham
















