ബെംഗളൂരു: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മൈസൂരുവില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയപരിശോധന ക്യാമ്പ് 13ന്രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെസെന്‍ട്രല്‍ അവന്യൂ റോഡിലെ അമൃത കൃപ ചാരിറ്റബിള്‍ ആശുപത്രിയില്‍ നടക്കും.
കൊച്ചി അമൃത ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ക്യാംപില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിശദമായ ഹൃദയ പരിശോധനയും എക്കോകാര്‍ഡിയോഗ്രാം സ്‌ക്രീനിങ്ങും നടത്തുന്നതിന് അവസരമുണ്ട്. തുടര്‍ചികിത്സ വേണ്ടി വരുന്നവര്‍ക്കു കൊച്ചി അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9591937942, 94498 47322.
SUMMARY: Mata Amritanandamayi’s 73rd Birthday Celebration; Free heart checkup camp for children on 13th
















