സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണം, വൈകിട്ട് ആറ് മുതല്‍ 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം ആറു മണിക്കും അർധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

പവർ എക്സ്ചേഞ്ചുകളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാൻ സംസ്ഥാനം പവർ എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ നിലവില്‍ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിച്ചത് നിലവിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം 500 മുതല്‍ 800 മെഗാവാട്ട് വരെയുടെ അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് വർധിച്ചതോടെ എയർ കണ്ടീഷണറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് ഈ റെക്കോർഡ് വർധനവിന് പ്രധാന കാരണം.

SUMMARY: Power crisis worsens in the state; restrictions in place today as well, from 6 PM to 12 AM

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച്‌ സൗരവ് ദാസും ആശുതോഷ് റാങ്കയും

ഡൽഹി: കോക്ക്റോച്ച്‌ ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കോട്ടയത്ത് സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച്‌ 2 യുവതികള്‍ മരിച്ചു

കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മീനടം...

സി.എം.ആര്‍.എല്‍ കേസില്‍ പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

ഡല്‍ഹി: സി എം ആര്‍ എല്‍-എക്‌സാലോജിക് (മാസപ്പടി) കേസില്‍ പ്രതിപക്ഷ നേതാവ്...

സിപിഎം നേതാവിന്‍റെ പരാതി; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ അധിക്ഷേപ പരാമർശം അടങ്ങിയ...

ഫിനാന്‍സ് ഇൻഫ്ലുവൻസര്‍ മരിച്ചനിലയില്‍

ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രമുഖ ഫിനാന്‍സ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ...

കേരള സര്‍ക്കാര്‍ 2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു: ആകെ 21 പൊതു അവധി ദിനങ്ങള്‍

തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു....

നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ആക്രമണം: രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി ഡല്‍ഹിയില്‍ പിടിയില്‍

ഡല്‍ഹി: നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട്...

Related Articles

Popular Categories