മൂന്നാർ: സമൂഹമാധ്യമങ്ങളില്‍ വൈറലാവാൻ വേണ്ടി കാണിച്ചത് അബദ്ധമായെന്ന അവസ്ഥയാണ് നിലവില്‍ മൂന്നാർ, കുറ്റിയാർ സ്വദേശിയുടേത്. മൂന്നാറില്‍ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. നീലക്കുറിഞ്ഞിയുമായി നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കൈയില്‍ നീലക്കുറിഞ്ഞിയുമായി നില്ക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
നീലക്കുറിഞ്ഞി പൂക്കള്‍ കൊണ്ടുണ്ടാക്കിയ ഒരു ഹെയർ ക്രൗണും യുവാവിന്റെ തലയിലുള്ളതായി ചിത്രങ്ങളില്‍ കാണാം. കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ച ശേഷം നടപടിടെയുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും കർശന നിർദേശം നല്‍കിയിരുന്നു. ഇത് മറികടന്നാണ് സഞ്ചാരി നീലക്കുറിഞ്ഞി ചെടി പറിച്ചെടുത്ത് ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
SUMMARY: Case registered against a young man for plucking Neelakurinji flowers and posting photos on Instagram
















