ബെംഗളൂരു: റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവാവ് വാഹനം തട്ടി മരിച്ചു. കണ്ണൂർ കാപ്പാട് അരക്കിണർ ഗോവിന്ദ നിലയത്തിൽ മഹീഷിന്റെ മകൻ അഭിഷേക് ഒ എം (22) ആണ് മരിച്ചത്. ബെംഗളൂരു അത്തിബെലെയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇന്ന് പുലർച്ചെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഹൊസൂർ റോഡിലെ ഗസ്റ്റ്ലൈൻ ബസ്റ്റോപ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഗുരുതര പരുക്കേറ്റ അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ജിഷയാണ് മാതാവ് സഹോദരി അശ്മിക.
മൃതദേഹം ഓക്സ്ഫോർഡ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അത്തിബെലെ മലയാള സമാജം പ്രവര്‍ത്തകര്‍ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. സംസ്കാരം നാളെ രാവിലെ സ്വദേശത്ത് നടക്കും.
SUMMARY: A Malayali youth was hit and killed by a vehicle while crossing the road in Bengaluru.
















