ബെംഗളൂരു: എൻ.എസ്.എസ്. കർണാടക സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ സെപ്റ്റംബർ 20ന് വസന്തനഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. എൻ.എസ്.എസ്. കർണാടകയുടെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ സാംസ്കാരിക-സാമൂഹിക സംഗമമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തിരുവാതിര മത്സരം, പൊതുസമ്മേളനം, വിവിധ സാംസ്കാരിക പരിപാടികൾ, മൊമെന്റോ വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വൈകിട്ട് 5 മണിക്ക് ശേഷം സിത്താനി ഭജൻസ് പ്രത്യേക പരിപാടി അവതരിപ്പിക്കും. ഉച്ചയ്ക്ക് 1 മണി മുതൽ ഭക്ഷണം വിതരണം ചെയ്യും.
കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, കർണാടക ഗതാഗത മന്ത്രി ശ്രീ. ബൈരതി സുരേഷ്, കർണാടക മന്ത്രിസഭാംഗം ശ്രീ. റിസ്‌വാൻ അർഷാദ്, ട്രൈലൈഫ് ഹോസ്പിറ്റൽസ് ബെംഗളൂരുവിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ഷഫീഖ് എ.എം. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വിദ്യാഭ്യാസ രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2025–26 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിൽ സംസ്ഥാന, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ സമ്മാനിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബിനോയ് എസ് നായർ അറിയിച്ചു.
SUMMARY: NSS Karnataka ‘snehasangamam’ on 20th
SUMMARY: NSS Karnataka ‘snehasangamam’ on 20th
















