ഗായകൻ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു

ദുബൈ: പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബൈയിൽ അന്തരിച്ചു. വയനാട് കമ്പളക്കാട് സ്വദേശിയാണ്. ജൂനിയർ ഉദിത് നാരായണൻ എന്നറിയപ്പെട്ടിരുന്നു നിസാർ, നിരവധി പ്രവാസി വേദികളിലും സോഷ്യൽ മീഡിയയിലും നാടൻപാട്ടുകളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും ഏറേ ജനശ്രദ്ധയും സ്വീകാര്യതയും നേടിയ ഗായകനാണ്.

“ഒന്നിങ്ങു നോക്കാതെ”, “കിളിയേ”, “എന്റെ സ്വന്തമല്ല” തുടങ്ങിയ മാപ്പിളപ്പാട്ടുകൾ അദ്ദേഹത്തിന്റെ ആൽബം ഗാനങ്ങളിൽ ഉൾപ്പെടുന്നു. 2009-ൽ പുറത്തിറങ്ങിയ പാട്ടുകാരൻ, ഓ എന്റെ സുന്ദരി എന്നീ മാപ്പിളപ്പാട്ട് ആൽബങ്ങളിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘പ്രഫസർ ഡിങ്കൻ’ എന്ന മലയാള സിനിമയിലും, കന്നട സിനിമയിലും പിന്നണി ഗായകനായി ഗാനമാലപിച്ചു.

സ്റ്റേജ് പരിപാടികളുടെ ഭാഗമായി ഏതാനും ദിവസങ്ങളായി ദുബൈയിലായിരുന്നു. പനിയെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനിയാഴ്ച വൈകീട്ട് ദുബൈ മൻഖൂർ ആശുപത്രിയിലായിരുന്നു മരണം. അടുത്തദിവസം സൗദിയിലും ദുബൈയിലും വിവിധ സംഗീതപരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് മരണം. നിലവിൽ ദുബൈ ദേര മങ്കൂൽ ആസ്റ്റർ ഹോസ്പിറ്റലിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കമ്പളക്കാട് ഇറോത്ത് വീട്ടിൽ ഇബ്രായിയുടെയും സൈനബയുടേയും മകനാണ്. ഭാര്യ: ഷഹന നിസാർ.
SUMMARY: Singer Nisar Wayanad passes away in Dubai

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച്‌ സൗരവ് ദാസും ആശുതോഷ് റാങ്കയും

ഡൽഹി: കോക്ക്റോച്ച്‌ ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കോട്ടയത്ത് സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച്‌ 2 യുവതികള്‍ മരിച്ചു

കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മീനടം...

സി.എം.ആര്‍.എല്‍ കേസില്‍ പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

ഡല്‍ഹി: സി എം ആര്‍ എല്‍-എക്‌സാലോജിക് (മാസപ്പടി) കേസില്‍ പ്രതിപക്ഷ നേതാവ്...

സിപിഎം നേതാവിന്‍റെ പരാതി; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ അധിക്ഷേപ പരാമർശം അടങ്ങിയ...

Related Articles

Popular Categories