കാസറഗോഡ്: റാണിപുരത്ത് റോപ്പ്വേ അപകടത്തില്‍ ജീവനക്കാരൻ മരിച്ചു. ശനിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ ചാമുണ്ഡി സ്വദേശിയായ സനൂപ് കൃഷ്ണൻ ആണ് മരിച്ചത്. സനൂപിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാജപുരം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
റാണിപുരത്തെ ഒരു റോപ്പ്വേയിലെ ജീവനക്കാരനായിരുന്നു സനൂപ്. സഞ്ചാരികളെ റോപ്പ്വേയില് കയറ്റുന്നതിനിടയില്‍ സനൂപ് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
SUMMARY: Worker dies in ropeway accident at Ranipuram
















