കൊച്ചി: വടകര എം.ഡി.എം.എ കേസിൽ രണ്ടാം പ്രതി കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെ മുൻ ക്രമിനിൽ കേസുകളില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിക്കണമെന്നും കോടതി പറഞ്ഞു. കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കീർത്തനയ്ക്ക് മുമ്പ് ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില്‍ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
അധ്യാപകരെ ഇടനിലക്കാരാക്കി ലഹരി വ്യാപാരം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടികൂടിയതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണമാണ് അധ്യാപികമാരിലേക്കും എത്തിയത്.
പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യല്‍ എജ്യുക്കേറ്ററും മരുതോങ്കര സ്വദേശിയുമായ കീർത്തന (31), ചെരുവാളൂർ സർക്കാർ എല്‍പി സ്കൂളിലെ ഓട്ടിസം സെന്ററില്‍ അധ്യാപികയായ കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ സ്പെഷല്‍ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി. നീഷ്മ (30), ഇരിട്ടി സ്വദേശി ഓണ്‍ലൈൻ ഡെലിവറി ഏജന്റ് ജിജില്‍ കുര്യാക്കോസ്, സഫ്വാൻ എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.
SUMMARY: Bail granted to teacher Keerthana in Vadakara MDMA case
















