സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റുമായ പി.കെ. ശ്രീമതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. യുവതീ-യുവാക്കള്‍ പാർട്ടി ഓഫീസില്‍വെച്ച്‌ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നതില്‍ തെറ്റില്ലെന്ന് താൻ പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.

തന്റെ ചിത്രവും പാർട്ടി ചിഹ്നവും ഉപയോഗിച്ച്‌ കൃത്രിമമായി പോസ്റ്ററുകള്‍ നിർമിച്ചാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും പി.കെ. ശ്രീമതി ആരോപിച്ചു. പൊതുമണ്ഡലത്തില്‍ സജീവമായി പ്രവർത്തിക്കുന്ന തന്റെ സല്‍പ്പേര് നശിപ്പിക്കാനും സ്ത്രീപക്ഷ നിലപാടുകളെയും രാഷ്ട്രീയ നിലപാടുകളെയും ഇകഴ്ത്തിക്കാണിക്കാനുമാണ് വ്യാജപ്രചാരണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മോഹൻ തൃശൂർ’ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍നിന്ന് ‘അതിനെ പാർട്ടി ഓഫീസ് എന്നാണോ പറയാ…’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പ്രചരിപ്പിച്ചതെന്നാണ് പരാതി. പോസ്റ്റിന് താഴെ മറ്റുള്ളവരെക്കൊണ്ട് കമന്റുകള്‍ ഇടിപ്പിച്ച്‌ തന്നെ അപമാനിച്ചതായും പരാതിയില്‍ പറയുന്നു. ‘അഡ്വ. ഷീജ’ എന്ന പേരിലുള്ള പ്രൊഫൈലില്‍നിന്നും സമാനമായ പോസ്റ്റ് പ്രചരിപ്പിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. തന്റെ പേരില്‍ വ്യാജവാർത്തകളും പോസ്റ്ററുകളും നിർമിച്ച്‌ പ്രചരിപ്പിച്ചവരെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് പി.കെ. ശ്രീമതി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

SUMMARY: Fake posts in her name on social media; P.K. Sreemathi lodges complaint with the DGP

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

Related Articles

Popular Categories