ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം. നിലവില്‍ 3,548 ഒഴിവുകളാണ് റെയില്‍വേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് നവംബർ 6 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
ഗുഡ്സ് ട്രെയിൻ മാനേജർ, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, ചീഫ് കൊമേഴ്സ്യല്‍ ടിക്കറ്റ് കം സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
അപേക്ഷകർ 2026 നവംബർ 6-ന് മുൻപ് യോഗ്യത നേടിയിരിക്കണം. 18 വയസ്സ് മുതല്‍ 33 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് 5 വർഷവും ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് 2 വർഷവും വയസ്സിളവ് ലഭിക്കും. പൊതുവിഭാഗത്തില്‍ നിന്നുള്ളവർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. ഇതില്‍ പരീക്ഷ എഴുതുന്നവർക്ക് 400 രൂപ തിരികെ ലഭിക്കും.
എസ്.സി/എസ്.ടി, സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗം, ട്രാൻസ്ജെൻഡർ വിഭാഗം എന്നിവർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. പരീക്ഷ എഴുതുന്നവർക്ക് ഈ തുക മുഴുവനായി റീഫണ്ട് ലഭിക്കുന്നതാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രേഖകളുടെ പരിശോധന, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
SUMMARY: Massive job opportunity in Indian Railways; graduates can apply now
















