ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ സഞ്ചാരസൗകര്യം ഒരുക്കുന്നതിനുമായി ജങ്ഷനുകൾ വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നു. ഗൊട്ടിഗെരെ മുതൽ താവരെകെരെ വരെയുള്ള റോഡിലെ ജങ്ഷനുകൾ മെച്ചപ്പെടുത്തുന്നതിനായി വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കി സമർപ്പിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒക്ടോബർ 13-ന് നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് നടപടി.

കലേന അഗ്രഹാര മെട്രോ സ്റ്റേഷൻ മുതൽ ഐ.ഐ.എം. ബെംഗളൂരു മെട്രോ സ്റ്റേഷൻ വരെയുള്ള ഏകദേശം 3.2 കിലോമീറ്റർ ഭാഗത്തെ നടപ്പാതകളാണ് ചീഫ് കമ്മീഷണറും ഉദ്യോഗസ്ഥരും പരിശോധിച്ചത്. ഈ ഭാഗത്ത് കാൽനടയാത്രക്കാർക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത നിരവധി സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെട്ടു. റോഡരികിലെ നടപ്പാതകളുടെ തുടർച്ച ഉറപ്പാക്കുക, തടസ്സങ്ങൾ നീക്കുക, സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു.

കലേന അഗ്രഹാര മെട്രോ സ്റ്റേഷനിൽനിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള ബസ് സ്റ്റോപ്പിൽനിന്ന് സുരക്ഷിതമായി നടപ്പാതയിലെത്താനുള്ള സൗകര്യമില്ലാത്തതും പരിശോധനയിൽ കണ്ടെത്തി. ഇവിടെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ പാത ഒരുക്കുന്നതിനും റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം സൃഷ്ടിക്കാനാകുമോയെന്ന് പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റോഡിന്റെ ഏകദേശം 10.5 മീറ്റർ വീതിയുള്ള വാഹനസഞ്ചാര ഭാഗം പരിഗണിച്ചായിരിക്കും ആവശ്യമായ ക്രമീകരണങ്ങൾ വിലയിരുത്തുക.

നടപ്പാതകളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും അവയുടെ കേബിൾ ചേംബറുകളും തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ മാറ്റിസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട ടെലികോം സേവനദാതാക്കളുമായി ഏകോപനം നടത്താൻ നിർദേശം നൽകി. നടപ്പാതകളിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് പോലീസ് ക്യാബിനുകൾക്ക് അനുയോജ്യമായ മറ്റിടങ്ങൾ കണ്ടെത്താനും വൈദ്യുതി വിതരണ സ്ഥാപനമായ ബെസ്കോമിന്റെ റിങ് മെയിൻ യൂണിറ്റുകൾ സമീപത്തെ സ്വകാര്യ സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിയുമോയെന്ന് പരിശോധിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റോപ്പുകൾ, വ്യാപാരസ്ഥാപനങ്ങൾ, താമസമേഖലകൾ എന്നിവയുമായി ബന്ധപ്പെടുന്ന ന്നേർഘട്ട റോഡിൽ വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും തിരക്ക് ഒരേസമയം അനുഭവപ്പെടുന്ന പ്രദേശമാണ്.
SUMMARY: Bannerghatta Road junctions to be expanded; directive issued to prepare DPR.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

Related Articles

Popular Categories