ബെംഗളൂരുവിൽ പ്രതിഷേധമിരമ്പി സി.ജെ.പി.യുടെ തിരംഗ റാലി

ബെംഗളൂരു: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ബെംഗളൂരുവിൽ തിരംഗ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി പിന്നീട് അനുമതി നൽകുകയായിരുന്നു. വൈകിട്ട് 5 നും 6.30നും ഇടയിൽ മാർച്ച് നടത്താനായിരുന്നു അനുമതി. ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കോ സംഘടനയ്‌ക്കോ സമുദായത്തിനോ വ്യക്തിക്കോ എതിരേ മുദ്രാവാക്യം മുഴക്കരുതെന്നും പ്ലക്കാർഡുകളോ ബാനറുകളോ ഉയർത്തരുതെന്നും പൊതുജനത്തിന്റെ സമാധാനത്തിന് ഭംഗമുണ്ടാക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് പോലീസ് അനുമതി നൽകിയത്.

ടൗൺഹാളിനു മുന്നിൽനിന്ന് ആരംഭിച്ച് ബന്നപ്പ പാർക്കിലെ ക്വിറ്റ് ഇന്ത്യ സ്മാരകത്തിലേക്കും ഫ്രീഡം പാർക്കിലെ സ്വാതന്ത്ര്യ സ്മാരകത്തിലേക്കുമായാണ് മാർച്ച് നീങ്ങിയത്. പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും പ്ലക്കാഡുകൾ ഉയർത്തുന്നതും പോലീസ് വിലക്കിയിരുന്നു. വാഹനങ്ങളെയും കാൽനടയാത്രക്കാരെയും തടസ്സപ്പെടുത്തരുതെന്നും നിർദേശമുണ്ടായിരുന്നു.

മാർച്ച് ആരംഭിച്ചപ്പോൾ തന്നെ പ്രവർത്തകർ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കിയെങ്കിലും പോലീസ് ഉടൻ ഇടപെട്ട് സമാധാനപരമായി മാർച്ച് ചെയ്യാൻ നിർദേശിച്ചു. ദേശീയ പതാക കൈകളിലേന്തി റോഡരികിലൂടെ നീങ്ങിയ പ്രവർത്തകരെ പോലീസ് വടംകെട്ടിയാണ് നിയന്ത്രിച്ചത്. മാർച്ചിൽ ‘ജാഗ്രത കർണാടക’, ‘മൈ വോട്ട്, മൈ റൈറ്റ്’ തുടങ്ങിയ വിവിധ ബഹുജന സംഘടനകളും പങ്കാളികളായി.
SUMMARY: CJP’s Tiranga Rally sees a surge of protest in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.  ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം.സി.മായിൻഹാജി ചെയര്‍മാൻ

തിരുവനന്തപുരം: കെ.എസ്.ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു...

നെലമംഗലയിൽ ലോറി ബൈക്കിലിടിച്ച് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–ബണ്ട്വാൾ ദേശീയപാതയിൽ നെലമംഗലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു....

ഗണേശ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി മൂന്നുപേർക്ക് ഗുരുതരപരുക്ക്

ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതരപരുക്കേറ്റു. ചിക്കമഗളൂരുവിലെ ലക്ഷ്യ...

നേഹ ബോറ എവിടെ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം, അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ...

ശ്വാസകോശ അണുബാധ; മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 ലക്ഷം രൂപ വിപണിമൂല്യം കണക്കാക്കുന്ന...

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

Related Articles

Popular Categories